ക​ടു​വ​യെ വെ​ടി​വ​ച്ചു​കൊ​ല്ലും; രാ​ധ​യു​ടെ മ​ക​ന് താ​ത്കാ​ലി​ക ജോ​ലി, നി​യ​മ​ന ഉ​ത്ത​ര​വ് മ​ന്ത്രി കൈ​മാ​റി
Sunday, January 26, 2025 5:53 PM IST
വ​യ​നാ​ട്: പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ ക​ടു​വ ക​ടി​ച്ചു​കൊ​ന്ന രാ​ധ​യു​ടെ മ​ക​ന് താ​ത്കാ​ലി​ക ജോ​ലി​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വ് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ കൈ​മാ​റി. ഇ​ന്ന് രാ​ധ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ളാ​ണ് മ​ന്ത്രി ഉ​ത്ത​ര​വ് കൈ​മാ​റി​യ​ത്.

ക​ടു​വ​യെ വെ​ടി​വെ​ച്ചു കൊ​ല്ല​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച​താ​യി മ​ന്ത്രി അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​വും അ​തു ത​ന്നെ​യാ​ണ്. നി​യ​മോ​പ​ദേ​ശ​വും സാ​ങ്കേ​തി​ക​ത​ക​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഉ​ത്ത​ര​വി​ട്ട​തെ​ന്നും ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം ഒ​രു ഉ​ത്ത​ര​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ​മ​ര​ത്തെ ത​ള്ളി​പ്പ​റ​യി​ല്ലെ​ന്നും രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും മ​ന്ത്രി എ. ​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. യു​ഡി​എ​ഫി​ന്‍റെ യാ​ത്ര രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു നാ​ടി​ന്‍റെ പ്ര​ശ്ന​മാ​യി​ട്ടാ​ണ് ഇ​തി​നെ കാ​ണു​ന്ന​ത്. ജ​ന​കീ​യ പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ കൂ​ടെ ഉ​ണ്ടാ​വും. വ​ന്യ ജീ​വി സ്നേ​ഹി​ക​ൾ കോ​ട​തി​യി​ൽ പോ​കു​ന്ന നാ​ടാ​ണി​ത്. പോ​യി പോ​യി ഈ ​പ​രു​വം ആ​യെ​ന്നും കോ​ട​തി​യി​ൽ നി​ന്ന് എ​ന്തെ​ങ്കി​ലും വ​ന്നാ​ൽ അ​പ്പോ​ൾ നോ​ക്കാ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
29 ന് ​വീ​ണ്ടും പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ർ​ത്തു.

രാ​ധ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങി​യ മ​ന്ത്രി ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച​ന​ട​ത്തി. പ്രി​യ​ദ​ർ​ശി​നി എ​സ്റ്റേ​റ്റ് ബം​ഗ്ലാ​വി​ലാ​ണ് ച​ർ​ച്ച. അ​തി​നി​ടെ രാ​ധ​യു​ടെ വീ​ട്ടി​ലേ​ക്ക് എ​ത്തി​യ വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ത​ട​ഞ്ഞ നാ​ട്ടു​കാ​ർ മ​ന്ത്രി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

പി​ലാ​ക്കാ​വി​ലാ​ണ് മ​ന്ത്രി​യെ ത​ട​ഞ്ഞ​ത്. രാ​ധ​യു​ടെ വീ​ടി​നു സ​മീ​പ​ത്താ​യാ​ണ് നാ​ട്ടു​കാ​ർ മ​ന്ത്രി​യെ ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്. മ‌​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​നു മു​ന്നി​ൽ കി​ട​ന്നും ആ​ളു​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. മ​ന്ത്രി​യെ നാ​ട്ടു​കാ​ർ ക​രി​ങ്കൊ​ടി കാ​ണി​ക്കു​ക​യും ചെ​യ്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.