കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്: സു​ധാ​ക​ര​ൻ ഒഴിഞ്ഞാൽ അ​ടൂ​ർ പ്ര​കാ​ശ്?
Friday, January 24, 2025 3:51 PM IST
എം. ​സു​രേ​ഷ്ബാ​ബു
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സം​ബ​ന്ധി​ച്ച് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ ക​ടു​ത്ത​ നീ​ര​സ​ത്തി​ൽ. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി ന​ട​ത്തു​ന്ന അ​നൗ​പാ​രി​ക ച​ർ​ച്ച​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത് വ​രു​ന്ന​തി​ലു​ള്ള ത​ന്‍റെ അ​തൃ​പ്തി സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ ഫോ​ണി​ൽ വി​ളി​ച്ച് സു​ധാ​ക​ര​ൻ അ​റി​യി​ച്ച​താ​യാ​ണു വി​വ​രം.

ഇ​തു​ത​ന്നെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന വി​കാ​ര​മാ​ണ് സു​ധാ​ക​ര​നു​ള്ള​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് ക​ടി​ച്ചു​തൂ​ങ്ങാ​ൻ താ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സു​ധാ​ക​ര​ൻ ത​നി​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് വാ​ർ​ത്ത പ​ര​ക്കു​ന്ന​തി​ലും അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

അ​തേ​സ​യം, പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് സു​ധാ​ക​ര​ൻ തു​ട​രു​ന്ന​തി​ലു​ള്ള നീ​ര​സം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നു സു​ധാ​ക​ര​ൻ മാ​റാ​ൻ നി​ർ​ബ​ന്ധി​ത​നാ​യാ​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി​യെ പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ളാ​ണ് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നു സൂ​ച​ന​യു​ണ്ട്.

സാ​മു​ദാ​യി​ക പ​രി​ഗ​ണ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ടൂ​ർ പ്ര​കാ​ശി​നെ പ​രി​ഗ​ണി​ക്കു​ന്ന​ത്. മി​ക​ച്ച നേ​തൃ​പാ​ട​വ​വും എ​ൽ​ഡി​എ​ഫി​ന്‍റെ കോ​ട്ട പി​ടി​ച്ചെ​ടു​ത്ത് വി​ജ​യം നേ​ടി​യ പ്ര​വ​ർ​ത്ത​ന​വു​മാ​ണ് അ​ടൂ​ർ പ്ര​കാ​ശി​നെ പ​രി​ഗ​ണി​ക്കാ​ൻ ഇ​ട​യാ​യി​രി​ക്കു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​യും ഹൈ​ക്ക​മാ​ൻ​ഡു​മാ​യി ന​ല്ല ബ​ന്ധ​മാ​ണ് അ​ടൂ​ർ പ്ര​കാ​ശി​നു​ള്ള​ത്. ഇ​തെ​ല്ലാം അ​ടൂ​രി​ന്‍റെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

ഇ​തി​നി​ടെ കെ. ​മു​ര​ളീ​ധ​ര​നെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​രാ​ൻ പാ​ർ​ട്ടി​യി​ലെ ഒ​രു​വി​ഭാ​ഗം ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. പ​ഴ​യ എ ​ഗ്രൂ​പ്പു​കാ​ർ ബെ​ന്നി ബ​ഹ​നാ​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്തി കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​ങ്ങ​ളും ന​ട​ത്തു​ന്നു. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​ലെ വി​വി​ധ ചേ​രി​ക​ൾ​ക്ക് മു​ര​ളീ​ധ​ര​നോ​ടും ബെ​ന്നി​യോ​ടും വ​ലി​യ താ​ത്പ​ര്യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

സ​തീ​ശ​ൻ പ​ക്ഷ​ത്തി​ന് ആ​ന്‍റോ ആ​ന്‍റ​ണി പ്ര​സി​ഡ​ന്‍റ് ആ​യി വ​രു​ന്ന​തി​നോ​ടു താ​ത്പ​ര്യ​മു​ള്ള​താ​യും അ​റി​യു​ന്നു. ത​ദ്ദേ​ശ സ്വ​യംഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന് 10 മാ​സം മാ​ത്രം ശേ​ഷി​ക്കെ അ​തു​വ​രെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് സു​ധാ​ക​ര​ൻ ത​ന്നെ തു​ട​ര​ണ​മെ​ന്ന് വാ​ദി​ക്കു​ന്ന​വ​രും കോ​ണ്‍​ഗ്ര​സി​ലു​ണ്ട്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് വ​ലി​യ തി​രി​ച്ച​ടി ഉ​ണ്ടാ​യാ​ൽ മാ​ത്രം സു​ധാ​ക​ര​നെ മാ​റ്റു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കാ​വൂ എ​ന്നും ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ വാ​ദി​ക്കു​ന്നു.

അ​തി​നി​ടെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ മാ​റ്റു​ക​യാ​ണെ​ങ്കി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്തു​നി​ന്നു വി.​ഡി. സ​തീ​ശ​നെ​യും മാ​റ്റ​ണ​മെ​ന്ന് സു​ധാ​ക​ര​നെ അ​നു​കൂ​ലി​ക്കു​ന്ന നേ​താ​ക്ക​ൾ ആ​വ​ശ്യം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന ത​ർ​ക്ക​ത്തി​ലും ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളി​ലും യു​ഡി​എ​ഫി​ലെ പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി​യാ​യ മു​സ്‌​ലിം ലീ​ഗി​നും ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ട്.

കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ക​ളി​ലൂ​ടെ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ഷി​ഹാ​ബ് ത​ങ്ങ​ളും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ലെ മ​റ്റ് ഘ​ട​ക​ക​ക്ഷി​ക​ളാ​യ ആ​ർ​എ​സ്പി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ്, ജേ​ക്ക​ബ് വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും നി​ല​വി​ലെ കോ​ണ്‍​ഗ്ര​സി​ലെ ത​ർ​ക്ക​ത്തി​ൽ അ​സ്വ​സ്ഥ​രാ​ണ്.

പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ര്യ​ത്തി​ൽ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, എ.​കെ. ആ​ന്‍റ​ണി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, എം.​എം. ഹ​സ്‌​സ​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, പി.​ജെ. കു​ര്യ​ൻ എ​ന്നി​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​കും. ഈ ​നേ​താ​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗം പേ​രും അ​ടൂ​ർ പ്ര​കാ​ശി​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​നോ​ട് യോ​ജി​പ്പു​ള്ള​വ​രാ​ണെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.