എഡി​ജിപി അ​ജി​ത് കു​മാ​റി​നെ​തി​രാ​യ കേ​സിൽ കൂ​ടു​ത​ൽ സ​മ​യം തേ​ടി വി​ജി​ല​ൻ​സ്
Friday, January 24, 2025 3:02 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം തേ​ടി വി​ജി​ല​ൻ​സ്. കൂ​ടു​ത​ൽ സാ​ക്ഷി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള​തി​നാ​ൽ ര​ണ്ടു​മാ​സത്തെ സമയം കൂടിയാണ് വി​ജി​ല​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം. മാ​ർ​ച്ച് 25 ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​നും ശേ​ഷം അ​ജി​ത് കു​മാ​റി​നെ വി​ജി​ല​ൻ​സ് ചോ​ദ്യം​ചെ​യ്തി​രു​ന്നു.

അ​ന​ധി​കൃ​ത സ്വ​ത്തി​ല്ലെ​ന്നാ​യി​രു​ന്നു എ​ഡി​ജി​പി​യു​ടെ മൊ​ഴി. ക​വ​ടി​യാ​റി​ലെ വീ​ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള​ട​ക്കം വി​ജി​ല​ൻ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു. ആ​റു​മാ​സ​മാ​യി​രു​ന്നു വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ന​ൽ​കി​യ കാ​ലാ​വ​ധി. പി.​വി. അ​ൻ​വ​റാ​യി​രു​ന്നു അ​ജി​ത് കു​മാ​റി​നെ​തി​രെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

RELATED NEWS