ചേ​ന്ദ​മം​ഗ​ലം കൂ​ട്ട​ക്കൊ​ല: പ്ര​തി ഋ​തു​വി​നെ ഇ​ന്നു വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും
Friday, January 24, 2025 9:02 AM IST
പ​റ​വൂ​ര്‍: ചേ​ന്ദ​മം​ഗ​ലം പേ​രേ​പ്പാ​ട​ത്ത് വീ​ട്ടി​ല്‍​ക​യ​റി ഗൃ​ഹ​നാ​ഥ​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഋ​തു​വി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. രാ​വി​ലെ പ്ര​തി​യെ പ​റ​വൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

കോ​ട​തി അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യാ​ണ് വ​ട​ക്കേ​ക്ക​ര പോ​ലീ​സി​ന് ന​ല്‍​കി​യ​ത്. മൂ​ന്നു​ദി​വ​സം വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലും തി​രി​ച്ച​റി​യ​ലും ന​ട​ന്നു. തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച ഋ​തു​വി​നെ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ക്ഷി​മൊ​ഴി​ക​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

17ന് ​ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ജ​ന​രോ​ഷ​മു​യ​ർ​ന്ന​ത് പ​രി​ഗ​ണി​ച്ച് അ​തി​രാ​വി​ലെ​യാ​ണ് തെ​ളി​വെ​ടു​പ്പി​ന് ന​ട​ത്തി​യ​ത്. പ്ര​തി​യെ കൊ​ണ്ടു​വ​ന്ന​ത​റി​ഞ്ഞ് കു​റ​ച്ചു​പേ​ര്‍ എ​ത്തി​യെ​ങ്കി​ലും മ​റ്റു അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. 15 മി​നി​റ്റി​ന​കം തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി പോ​ലീ​സ് മ​ട​ങ്ങി.

കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച മോ​ട്ടോ​ര്‍ ബൈ​ക്കി​ന്‍റെ ഷോ​ക് അ​ബ്‌​സോ​ര്‍​ബ​ര്‍ ദ​ണ്ഡ് സം​ഭ​വ ദി​വ​സം ത​ന്നെ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. കൊ​ല ന​ട​ന്ന വീ​ട്ടി​ലെ​ത്തി​യ പ്ര​തി കൊ​ല​പാ​ത​കം ന​ട​ത്തി​യ രീ​തി പോ​ലീ​സി​നോ​ട് വി​വ​രി​ച്ചു.

16ന് ​വൈ​കി​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. പേ​രേ​പ്പാ​ട​ത്ത് കാ​ട്ടി​പ്പ​റ​മ്പി​ല്‍ വേ​ണു, ഭാ​ര്യ ഉ​ഷ, മ​ക​ള്‍ വി​നീ​ഷ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ത​ല​യ്ക്ക് അ​ടി​യേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ വി​നീ​ഷ​യു​ടെ ഭ​ര്‍​ത്താ​വ് ജി​തി​ന്‍ ബോ​സ് ചേ​രാ​ന​ല്ലൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ജി​തി​ന്‍ ബോ​സ് അ​പ​ക​ട​നി​ല ഇ​നി​യും ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.