"കേ​ന്ദ്ര വി​മ​ര്‍​ശ​ന​മു​ണ്ടെ​ങ്കി​ലും ചു​മ​ത​ല നി​ര്‍​വ​ഹി​ച്ചു': ഗ​വ​ര്‍​ണ​റെ പു​ക​ഴ്ത്തി എം.​വി. ഗോ​വി​ന്ദ​ന്‍
Thursday, January 23, 2025 1:43 PM IST
തി​രു​വ​ന​ന്ത​പു​രം: ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പൂ​ര്‍​ണ​മാ​യി വാ​യി​ച്ച ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര അ​ര്‍​ലേ​ക്ക​റെ വാ​നോ​ളം പു​ക​ഴ്ത്തി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ വി​മ​ര്‍​ശ​ന​മു​ണ്ടെ​ങ്കി​ലും അ​തി​ന്‍റെ പേ​രി​ല്‍ ഭ​ര​ണ​ഘ​ട​നാ ചു​മ​ത​ല നി​ര്‍​വ​ഹി​ക്കു​ന്ന​തി​ല്‍​നി​ന്ന് വി​ട്ടു​നി​ല്‍​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ത​യാ​റാ​യി​ല്ലെ​ന്ന​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്ന് ഗോ​വി​ന്ദ​ൻ സി​പി​എം മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​യി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ഇ​ട​തു​മു​ന്ന​ണി ല​ക്ഷ്യം​വ​യ്ക്കു​ന്ന ന​വ​കേ​ര​ള നി​ര്‍​മാ​ണ​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന ന​യ​പ്ര​ഖ്യാ​പ​ന​മാ​ണ് ഗ​വ​ര്‍​ണ​ര്‍ ന​ട​ത്തി​യ​ത്. മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​നാ​യി സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം മു​ഴു​വ​ന്‍ വാ​യി​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ത​യാ​റാ​യി. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഗ​വ​ര്‍​ണ​റു​ടെ ഭാ​ഗ​ത്തു നി​ന്നും സ​മാ​ന​മാ​യ സ​മീ​പ​നം പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു.

ബി​ഹാ​റി​ലേ​ക്ക് സ്ഥ​ലം​മാ​റി​പ്പോ​യ മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം പോ​ലും ഒ​ന്ന​ര മി​നി​റ്റ് മാ​ത്രം വാ​യി​ച്ച് ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കാ​ര്യം പെ​ട്ടെ​ന്ന് മ​റ​ക്കാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല. ര​ണ്ട് മ​ണി​ക്കു​റോ​ളം നീ​ണ്ട ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ വ​ര​ച്ചി​ട്ട​ത് പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​വ​രു​ന്ന ന​വ​കേ​ര​ള നി​ര്‍​മാ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി​യാ​ണെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ ലേ​ഖ​ന​ത്തി​ല്‍ പ​റ​യു​ന്നു.

ജ​ന​സ​മൂ​ഹ​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ​നി​ന്നും പി​ന്നോ​ട്ടു​പോ​കി​ല്ലെ​ന്ന വ്യ​ക്ത​മാ​യ സ​ന്ദേ​ശ​വും ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ലു​ണ്ട്. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ ആ​ഗോ​ള​വ്യാ​പാ​ര ഹ​ബ്ബാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ലേ​ഖ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.