ആ​ന​യെ​ഴു​ന്ന​ള്ളി​പ്പ്; ഹൈ​ക്കോ​ട​തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് സ്‌​റ്റേ തു​ട​രു​മെ​ന്ന് സു​പ്രീം​കോ​ട​തി
Thursday, January 23, 2025 11:52 AM IST
ന്യൂ​ഡ​ല്‍​ഹി: ആ​ന​യെ​ഴു​ന്ന​ള്ളി​പ്പി​ലെ ഹൈ​ക്കോ​ട​തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് സ്‌​റ്റേ തു​ട​രു​മെ​ന്ന് സു​പ്രീം​കോ​ട​തി. മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്റ്റേ ​ചെ​യ്ത തീ​രു​മാ​ന​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്മേ​ലു​ള്ള സ്റ്റേ ​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മൃ​ഗ​സ്‌​നേ​ഹി​ക​ളു​ടെ സം​ഘ​ട​ന​യാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സ് പി.​വി.​നാ​ഗ​ര​ത്‌​ന അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

ഹ​ര്‍​ജി​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി വാ​ദം കേ​ള്‍​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് വ​രെ സ്റ്റേ ​തു​ട​രു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. അ​തേ​സ​മ​യം ശി​വ​രാ​ത്രി ഉ​ത്സ​വ​ങ്ങ​ള്‍ ന​ട​ക്കാ​നി​രി​ക്കെ ഇ​ത് ത​ട​യാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ളു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 19നാ​ണ് ആ​ന എ​ഴു​ന്ന​ള്ളി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സു​പ്രീം​കോ​ട​തി സ്‌​റ്റേ ചെ​യ്ത​ത്. 2012ലെ ​ച​ട്ട​ങ്ങ​ള്‍ പ്ര​കാ​ര​മാ​യി​രി​ക്ക​ണം ഉ​ത്സ​വ​ത്തി​ന് ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കേ​ണ്ട​ത്.

ഈ ​ച​ട്ട​ത്തി​ല്‍ ഉ​ത്സ​വ​ത്തി​ന് ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​തൃ​മാ​യ മാ​ര്‍​ഗ​രേ​ഖ നി​ര്‍​ദേ​ശി​ക്കു​ന്നു​ണ്ട്. ഇ​തി​ന് വി​രു​ദ്ധ​മാ​യി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി​ക്ക് സാ​ധി​ക്കി​ല്ല എ​ന്ന് നി​രീ​ക്ഷി​ച്ചുകൊണ്ടാ​യി​രു​ന്നു ഉ​ത്ത​ര​വ്.

ആ​ന എ​ഴു​ന്ന​ള്ളി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി ഇ​ട​പെ​ട​ൽ. ആ​ന എ​ഴു​ന്ന​ള്ളി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.