മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫ​ണ്ട് വെ​ട്ടി​പ്പ് : മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ന് ക​ഠി​ന​ത​ട​വും പി​ഴ​യും
Thursday, January 23, 2025 7:29 AM IST
തി​രു​വ​ന​ന്ത​പു​രം: ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഭ​വ​ന നി​ർ​മാ​ണ ഫ​ണ്ടി​ൽ തി​രി​മ​റി ന​ട​ത്തി​യ കേ​സി​ൽ വ​ർ​ക്ക​ല വെ​ട്ടൂ​ർ മ​ത്സ്യ​ഭ​വ​ൻ ഓ​ഫീ​സി​ലെ മു​ൻ ഫി​ഷ​റീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബേ​ബ​ൻ ജെ. ​ഫെ​ർ​ണാ​ണ്ട​സി​നു വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും 1,58,000 രൂ​പ പി​ഴ​യും ശി​ക്ഷ. പ്ര​ത്യേ​ക വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്ജി എം.​വി. രാ​ജ​കു​മാ​ര​യാ​ണ് പ്ര​തി​യെ ശി​ക്ഷി​ച്ച​ത്.

അ​ർ​ഹ​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 35,000 രൂ​പ വീ​തം മൂ​ന്നു ഗ​ഡു​വാ​യാ​ണ് ഭ​വ​ന​നി​ർ​മാ​ണ​ത്തി​നു​ള്ള തു​ക ന​ൽ​കി​യി​രു​ന്ന​ത്. ബേ​സ്മെ​ന്‍റി​ന് 7,000 രൂ​പ​യും ലി​ന്‍റ​ൽ കോ​ണ്‍​ക്രീ​റ്റി​ന് 18,000 രൂ​പ​യും അ​വ​സാ​ന ഘ​ട്ട​ത്തി​ൽ 10,000 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണു ന​ൽ​കു​ന്ന​ത്.

ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റി​ൽ​നി​ന്ന് അ​ർ​ഹ​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ചെ​ക്ക് പ്ര​തി ഒ​പ്പി​ട്ടു​വാ​ങ്ങി​യ​ശേ​ഷം മ​ത്സ്യ​ഭ​വ​നി​ലെ ര​ജി​സ്റ്റ​റി​ൽ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് ഒ​പ്പി​ടു​വി​ച്ചു ചെ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് രീ​തി. പ്ര​തി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള​ള ചെ​ക്കു​വാ​ങ്ങി​യ​ശേ​ഷം വി​ത​ര​ണം ചെ​യ്തി​രു​ന്നി​ല്ല.

ചെ​ക്ക് കൃ​ത്യ​മാ​യി ല​ഭി​ക്കാ​തെ വീ​ടു പ​ണി മു​ട​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഡ​യ​റ​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്. ട്ര​ഷ​റി​യി​ൽ നി​ന്ന് ചെ​ക്ക് മാ​റി പോ​യി​രു​ന്ന​താ​യി വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യെ​ങ്കി​ലും എ​പ്ര​കാ​ര​മാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​രി​ലു​ള​ള ചെ​ക്ക് പ്ര​തി മാ​റി​യെ​ടു​ത്ത​തെ​ന്ന് ക​ണ്ടെ​ത്താ​ൻ വി​ജി​ല​ൻ​സി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന് 1,50,000 രൂ​പ പ്ര​തി ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് വി​ജി​ല​ൻ​സ് കേ​സ്. വി​ജി​ല​ൻ​സി​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വീ​ണാ സ​തീ​ശ​ൻ ഹാ​ജ​രാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.