ചാ​ന്പ്യ​ൻ​സ് ട്രോ​ഫി: ഇ​ന്ത്യ​ൻ ടീം ​കി​റ്റി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ന്‍റെ പേ​ര് മാ​റ്റാ​നാ​കി​ല്ലെ​ന്ന് ഐ​സി​സി
Wednesday, January 22, 2025 5:59 PM IST
ദു​ബാ​യ്: ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ കി​റ്റി​ൽ നി​ന്നും ജേ​ഴ്സി​യി​ൽ നി​ന്നും പാ​ക്കിസ്ഥാ​ന്‍റെ പേ​ര് മാ​റ്റാ​നാ​കി​ല്ലെ​ന്ന് ഐ​സി​സി. പാ​കി​സ്ഥാ​ന്‍റെ പേ​ര് ഒ​ഴു​വാ​ക്ക​ണ​മെ​ന്നു​ള്ള ഇ​ന്ത്യ​യു​ടെ ആ​വ​ശ്യം ഐ​സി​സി ത​ള്ളി.

ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യു​ടെ ഔ​ദ്യോ​ഗി​ക ലോ​ഗോ ടീം ​കി​റ്റു​ക​ളി​ലും ജേ​ഴ്സി​യി​ലും എ​ല്ലാ ടീ​മു​ക​ളും പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്നും ഇ​ത് ചെ​യ്യാ​ത്ത ടീ​മു​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഐ​സി​സി അ​റി​യി​ച്ചി​ട്ടു​ണ്ട്.

ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്കാ​യി എ​ത്തു​ന്ന എ​ല്ലാ ടീ​മു​ക​ളും അ​വ​രു​ടെ കി​റ്റു​ക​ളി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റ് ലോ​ഗോ പ​തി​ക്ക​ണ​മെ​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ണെ​ന്നും ഐ​സി​സി പ്ര​തി​നി​ധി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​ന്‍റെ പേ​രു​ള്ള ലോ​ഗോ പ​തി​ക്കാ​നാ​കി​ല്ലെ​ന്ന ത​ര​ത്തി​ല്‍ യാ​തൊ​രു ആ​ശ​യ​വി​നി​മ​യ​വും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​ന്‍റെ ഭാ​ഗ​ത്തു നി​ന്നോ ഐ​സി​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്നോ ത​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ക് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ചാ​മ്പ്യ​ൻ​സ് ട്രോ​ഫ​യി​ല്‍ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ള്‍​ക്ക് വേ​ദി​യാ​വു​ന്ന​ത് ദു​ബാ​യ് ആ​ണെ​ന്ന​തി​നാ​ല്‍ കി​റ്റു​ക​ളി​ല്‍ പാ​ക്കിസ്ഥാ​ന്‍ എ​ന്ന് വെ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു ബി​സി​സി​ഐ​യു​ടെ നി​ല​പാ​ട്. ഐ​സി​സി ടൂ​ര്‍​ണ​മെ​ന്‍റു​ക​ള്‍​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന ക്യാ​പ്റ്റ​ന്‍​മാ​രു​ടെ പ​തി​വ് ഫോ​ട്ടോ ഷൂ​ട്ടി​നും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​നും രോ​ഹി​ത്തി​നെ അ​യ​ക്കേ​ണ്ടെ​ന്ന് ബി​സി​സി​ഐ നേ​ര​ത്തെ തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു.

അ​ടു​ത്ത മാ​സം 19ന് ​തു​ട​ങ്ങു​ന്ന ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ല്‍ 20ന് ​ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ആ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. പാ​ക്കി​സ്ഥാ​നി​ല്‍ ക​ളി​ക്കാ​നി​ല്ലെ​ന്ന ഇ​ന്ത്യ​ൻ നി​ല​പാ​ടി​നെ​ത്തു​ട​ര്‍​ന്ന് ദു​ബാ​യ് ആ​ണ് ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ള്‍​ക്ക് വേ​ദി​യാ​വു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.