അ​മ്മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: ആ​ഷി​ഖ് കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ
Wednesday, January 22, 2025 2:39 PM IST
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി പു​തു​പ്പാ​ടി​യി​ൽ അ​മ്മ​യെ ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​ക​ൻ ആ​ഷി​ഖി​നെ കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

പ്ര​തി​ക്കാ​യി പോ​ലീ​സ് ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കാ​നി​രി​ക്കെ​യാ​ണ് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. ആ​ഷി​ഖി​ന്‍റെ മാ​ന​സി​കാ​രോ​ഗ്യം പ​രി​ശോ​ധി​ച്ച ശേ​ഷം വ്യാ​ഴാ​ഴ്ച പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യേ​ക്കും.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ​സം​ഭ​വ​മു​ണ്ടാ​യ​ത്. അ​തി​ക്രൂ​ര​മാ​യാ​ണ് താ​മ​ര​ശേ​രി ചോ​ഴി​യോ​ട് സു​ബൈ​ദ​യെ മ​ക​ൻ ആ​ഷി​ഖ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ത​നി​ക്ക് ജ​ന്മം ന​ല്‍​കി​യ​തി​നു​ള്ള ശി​ക്ഷ​യാ​ണ് ന​ട​പ്പാ​ക്കി​യ​തെ​ന്നാ​ണ് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. കൊ​ല​പാ​ത​ക സ​മ​യ​ത്തും ആ​ഷി​ഖ് ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

സു​ബൈ​ദ​യു​ടെ പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വ​ന്നി​രു​ന്നു. സു​ബൈ​ദ​യ്ക്ക് 17 വെ​ട്ടു​ക​ളാ​ണ് ഏ​റ്റ​ത്. അ​തി​ല്‍ ഏ​റെ​യും ത​ല​യ്ക്കും ക​ഴു​ത്തി​നു​മാ​ണെ​ന്നും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി.

ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി സു​ബൈ​ദ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ള്‍ അ​വ​രു​ടെ ക​ഴു​ത്ത് ഏ​റെ​ക്കു​റെ അ​റ്റു​പോ​യ നി​ല​യി​ലാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം വീ​ടി​നു​ള്ളി​ല്‍ ഒ​ളി​ച്ചി​രു​ന്ന ആ​ഷി​ഖി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലെ ഡൈ​നിം​ഗ് ഹാ​ളി​ല്‍ മാ​താ​വി​നെ ക​ഴു​ത്ത​റു​ത്തു കൊ​ന്ന ശേ​ഷം ര​ക്തം​പു​ര​ണ്ട കൈ​യു​മാ​യി ആ​ഷി​ഖ് നി​ല്‍​ക്കു​ന്ന​താ​ണ് ക​ണ്ട​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. തേ​ങ്ങ പൊ​ളി​ക്കാ​നാ​ണെ​ന്നു പ​റ​ഞ്ഞ് മു​ഹ​മ്മ​ദ് ആ​ഷി​ഖ് അ​ടു​ത്ത വീ​ട്ടി​ല്‍​നി​ന്നു വാ​ങ്ങി​യ കൊ​ടു​വാ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണു കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.