സം​സ്ഥാ​ന ഭ​ര​ണം പി​ടി​ക്കാ​ൻ; പ്ലാ​ൻ 63നെ ​ചൊ​ല്ലി കോൺഗ്രസിൽ പോ​ര്
Wednesday, January 22, 2025 12:32 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് ഭ​ര​ണം നേ​ടാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പ്ലാ​ൻ 63നെ ​ചൊ​ല്ലി പാ​ർ​ട്ടി​ക്കു​ള്ളി​ൽ പോ​ര്.

കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന 90ലേ​റെ സീ​റ്റു​ക​ളി​ല്‍​നി​ന്ന് 63 സീ​റ്റു​ക​ള്‍ പ്ര​ത്യേ​ക​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത് ചി​ട്ട​യാ​യി പ്ര​വ​ര്‍​ത്തി​ച്ച് ഭ​ര​ണ​മു​റ​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി​യി​ല്‍ സ​തീ​ശ​ന്‍ മു​ന്നോ​ട്ടു​വ​ച്ച ആ​ശ​യം.

പ്ലാ​നു​മാ​യി വി.​ഡി. സ​തീ​ശ​ന് മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന് ഒ​രു​വി​ഭാ​ഗം നി​ല​പാ​ടെ​ടു​ക്കു​ന്പോ​ൾ​ത​ന്നെ എ​തി​ർ​പ്പും ശ​ക്ത​മാ​ണ്. പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ പി​ന്തു​ണ സ​തീ​ശ​ന് ഇ​ക്കാ​ര്യ​ത്തി​ൽ ല​ഭി​ക്കു​ന്നി​ല്ല. പ്ലാ​ൻ 63 ത​യാ​റാ​ക്കു​ന്ന​തി​നു മു​ൻ​പ് നേ​തൃ​ത്വം അ​റി​യാ​തെ സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ഹ​സ്യ സ‍​ർ​വേ ന​ട​ത്തി​യ​താ​ണ് ചി​ല​രെ ചൊ​ടി​പ്പി​ച്ച​ത്.

സ​ർ​വേ ന​ട​ത്തേ​ണ്ട​ത് ഹൈ​ക്ക​മാ​ൻ​ഡാ​ണെ​ന്നും ആ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​തീ​ശ​ൻ സ​ർ​വേ ന​ട​ത്തി​യ​തെ​ന്നു​മാ​ണ് എ​തി​ർ​ക്കു​ന്ന​വ​രു​ടെ ചോ​ദ്യം. എ.​പി. അ​നി​ൽ​കു​മാ​ർ പ്ലാ​ൻ 63നെ​തി​രേ രം​ഗ​ത്ത് വ​ന്നി​രു​ന്നു.

63 മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ സ​തീ​ശ​ൻ ചി​ല​രെ നി​യോ​ഗി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്നും സ​തീ​ശ​ന്‍റെ നീ​ക്ക​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​പ​ദം ല​ക്ഷ്യ​മി​ട്ടാ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. പാ​ർ​ട്ടി അ​റി​യാ​തെ ര​ഹ​സ്യ സ​ർ​വേ ന​ട​ത്തി​യ​ത് അ​ച്ച​ട​ക്ക ലം​ഘ​ന​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​വ​ർ. നേ​തൃ​ത്വം അ​റി​യാ​തെ ര​ഹ​സ്യ സ‍​ർ​വേ ന​ട​ത്തി​യ​തി​ൽ ഹൈ​ക്ക​മാ​ൻ​ഡി​നും അ​തൃ​പ്തി​യു​ണ്ടെ​ന്ന് സൂ​ച​ന​യു​ണ്ട്.

അ​തേ​സ​മ​യം സ​ർ​വേ​യ​ല്ല സ​മീ​പ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണ് പ്ലാ​നെ​ന്നാ​ണ് സ​തീ​ശ​ന്‍റെ വാ​ദം. ആ​ശ​യം കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി​യി​ൽ മു​ന്നോ​ട്ട് വ​ച്ച​തി​ൽ തെ​റ്റി​ല്ലെ​ന്നും പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നു​മാ​ണ് സ​തീ​ശ​നെ അ​നു​കൂ​ലി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.