ന്യൂ ​മാ​ഹി ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ ഇ​ന്ന് വി​ചാ​ര​ണ തു​ട​ങ്ങും
Wednesday, January 22, 2025 6:13 AM IST
ക​ണ്ണൂ​ർ: ന്യൂ ​മാ​ഹി​യി​ൽ 2010ൽ ​ര​ണ്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ ത​ല​ശേരി കോ​ട​തി​യി​ൽ ഇ​ന്ന് വി​ചാ​ര​ണ തു​ട​ങ്ങും. ടി​പി കേ​സ് പ്ര​തി​ക​ളാ​യ കൊ​ടി സു​നി​യും മു​ഹ​മ്മ​ദ്‌ ഷാ​ഫി​യും ഈ ​കേ​സി​ൽ ര​ണ്ടും നാ​ലും പ്ര​തി​ക​ളാ​ണ്.

പ​രോ​ളി​ലു​ള്ള കൊ​ടി സു​നി ത​ല​ശ്ശേ​രി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. വി​ചാ​ര​ണ​യ്ക്ക് ഹാ​ജ​രാ​കാ​ൻ, ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്ക​രു​ത് എ​ന്ന പ​രോ​ൾ വ്യ​വ​സ്ഥ​യി​ൽ സു​നി​ക്ക് കോ​ട​തി ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നു.

വി​ജി​ത്ത്, ഷി​നോ​ജ് എ​ന്നീ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ 2010 മെ​യ്‌ 28ന് ​ന്യൂ മാ​ഹി​യി​ൽ ബോം​ബെ​റി​ഞ്ഞു വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​യി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​ക്ര​മം. 16 പ്ര​തി​ക​ളു​ള്ള കേ​സി​ലാ​ണ് ഇ​ന്ന് വി​ചാ​ര​ണ തു​ട​ങ്ങു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.