യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ ക​രു​ത്ത​ർ ഇ​ന്നു ക​ള​ത്തി​ലി​റ​ങ്ങും
Tuesday, January 21, 2025 6:00 AM IST
ലി​വ​ർ​പൂ​ൾ: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​ർ ഇ​ന്നു ക​ള​ത്തി​ലി​റ​ങ്ങും.​ ലീ​ഗ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ഇം​ഗ്ലീ​ഷ് ക്ല​ബ് ലി​വ​ർ​പൂ​ൾ എ​ഫ്സി, ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള സ്പാ​നി​ഷ് ടീം ​എ​ഫ്സി ബാ​ഴ്സ​ലോ​ണ, നാ​ലാം സ്ഥാ​ന​ത്തു​ള്ള ജ​ർ​മ​ൻ സം​ഘം ബ​യേ​ർ ലെ​വ​ർ​കൂ​സെ​ൻ, അ​ഞ്ചാം സ്ഥാ​ന​ക്കാ​രാ​യ ഇം​ഗ്ലീ​ഷ് ടീം ​ആ​സ്റ്റ​ണ്‍ വി​ല്ല തു​ട​ങ്ങി​യ​വ ഏ​ഴാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങും.

ലീ​ഗ് ഫോ​ർ​മാ​റ്റി​ൽ ഇ​താ​ദ്യ​മാ​യി അ​ര​ങ്ങേ​റു​ന്ന ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ, ആ​ദ്യ എ​ട്ടു സ്ഥാ​ന​ക്കാ​രാ​ണ് നേ​രി​ട്ട് നോ​ക്കൗ​ട്ടി​ൽ പ്ര​വേ​ശി​ക്കു​ക. ലീ​ഗ് റൗ​ണ്ടി​ലു​ള്ള എ​ട്ട് റൗ​ണ്ടി​ലെ ഏ​ഴാം റൗ​ണ്ട് മ​ത്സ​ര​മാ​ണ് ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്നു രാ​ത്രി 11.15നും ​നാ​ളെ പു​ല​ർ​ച്ചെ 1.30നു​മാ​യി അ​ര​ങ്ങേ​റു​ന്ന​ത്.

ലി​വ​ർ‌​പൂ​ൾ ഫ്ര​ഞ്ച് ക്ല​ബാ​യ ലി​ല്ലെ​യെ നേ​രി​ടും. ബെ​ൻ​ഫി​ക്ക​യാ​ണ് എ​ഫ്സി ബാ​ഴ്സ​ലോ​ണ​യു​ടെ എ​തി​രാ​ളി. ബ​യ​ർ ലെ​വ​ർ​കൂ​സ​ൻ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡിനെ നേ​രി​ടും. ആ​സ്റ്റ​ൺ വി​ല്ല മോ​ണാ​ക്കോ മ​ത്സ​ര​വും ഇ​ന്നു ന​ട​ക്കും.

RELATED NEWS