ചേ​ന്ദ​മം​ഗ​ലം കൂ​ട്ട​ക്കൊ​ല: പ്ര​തി​യു​ടെ വീ​ട് അ​ടി​ച്ചു​ത​ക​ര്‍​ത്ത കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍
Monday, January 20, 2025 12:24 PM IST
കൊ​ച്ചി: ചേ​ന്ദ​മം​ഗ​ലം പേ​രേ​പ്പാ​ട​ത്ത് ദ​മ്പ​തി​ക​ളെ​യും മ​ക​ളെ​യും വീ​ട്ടി​ല്‍​ക്ക​യ​റി ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പേ​രേ​പ്പാ​ടം ക​ണി​യാ​പ​റ​മ്പി​ല്‍ ഋ​തു ജ​യന്‍റെ (26)​ വീ​ട് അ​ടി​ച്ചുത​ക​ര്‍​ത്ത കേ​സി​ല്‍ ര​ണ്ടുപേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍.

ഗോ​വി​ന്ദ്, ജി​ബി​ന്‍ എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​തി​ല്‍ ഗോ​വി​ന്ദ് പ്ര​തി ഋ​തു​വി​ന്‍റെ സു​ഹൃ​ത്താ​ണ്. പ​രി​ക്കേ​റ്റ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ജി​തി​ന്‍റെ സു​ഹൃ​ത്താ​ണ് ജി​ബി​ന്‍.

ഞാ​യ​റാഴ്ച വൈകുന്നേരം ആ​റി​നാ​ണ് ഇ​വ​ര്‍ വീ​ട് അ​ടി​ച്ചുത​ക​ര്‍​ത്ത​ത്. വീ​ടി​ന്‍റെ ജ​ന​ല്‍ചി​ല്ലു​ക​ളും സി​റ്റൗ​ട്ടി​ന്‍റെ ഒ​രു ഭാ​ഗ​വും ത​ക​ര്‍​ത്തി​ട്ടു​ണ്ട്. ഈ ​വീ​ട്ടി​ല്‍ ഋ​തു​വി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, കൊ​ല​ക്കേ​സി​ല്‍ ഋ​തു പ്ര​തി​യാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍ ഇ​വി​ടെ​നി​ന്നു കെ​ടാ​മം​ഗ​ല​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു. ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​വ​ര്‍ വീ​ട്ടി​ല്‍​നി​ന്നും മാ​റി​നി​ന്ന​ത്. സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ് സം​ഘം ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

പ്ര​തി ഋ​തു​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്ത് തി​രി​കെ കൊ​ണ്ടു പോ​കു​ന്ന സ​മ​യ​ത്തും അ​യാ​ളെ അ​ക്ര​മി​ക്കാ​ന്‍ ശ്ര​മം ന​ട​ന്നി​രു​ന്നു. പ്രതിയെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യാ​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. പ​റ​വൂ​ര്‍ ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഇ​ത് ഇ​ന്ന് പ​രി​ഗ​ണി​ക്കും. ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ചാ​ല്‍ കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ല​ട​ക്കം തെ​ളി​വെ​ടു​പ്പി​നെ​ത്തി​ക്കും.

അ​യ​ല്‍​വാ​സി​ക​ളാ​യി​രു​ന്ന കാ​ട്ടി​പ​റ​മ്പി​ല്‍ വേ​ണു (65)ഭാ​ര്യ ഉ​ഷ (58) മ​ക​ള്‍ വി​നീ​ഷ(32) എ​ന്നി​വ​രാ​ണ് ഋ​തു ത​ല​യ്ക്ക് ഇ​രു​മ്പ വ​ടി​കൊ​ണ്ട് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട​ത്. അ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ വി​നീ​ഷ​യു​ടെ ഭ​ര്‍​ത്താ​വ് ജി​തി​ന്‍ ബോ​സി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണ്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.