ശ​നി​യാ​ഴ്ച കു​റ​ഞ്ഞ​ത് ഇ​ന്നു കൂ​ടി; സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് ല​ക്ഷ്യ​മാ​ക്കി സ്വ​ർ​ണം; 60,000 രൂ​പ​യി​ലേ​ക്ക് കു​തി​പ്പ്
Monday, January 20, 2025 11:53 AM IST
തി​രു​വ​ന​ന്ത​പു​രം: ഒ​രു​ദി​വ​സ​ത്തെ ക്ഷീ​ണ​ത്തി​നു ശേ​ഷം ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലേ​ക്ക് തി​രി​ച്ചു​ക​യ​റി സ്വ​ർ​ണ​വി​ല. ഇ​ന്ന് പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 59,600 രൂ​പ​യി​ലും ഗ്രാ​മി​ന് 7,450 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,100 രൂ​പ​യി​ലും പ​വ​ന് 48,800 രൂ​പ​യി​ലു​മെ​ത്തി. 24 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 8,127 രൂ​പ​യും പ​വ​ന് 64,984 രൂ​പ​യു​മാ​ണ്.

വെ​ള്ളി​യാ​ഴ്ച​ത്തെ വി​ല​യി​ലേ​ക്കാ​ണ് സ്വ​ർ​ണ​വി​ല വീ​ണ്ടും എ​ത്തി​യ​ത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യി​ലേ​ക്ക് ഇ​നി​യും 41 രൂ​പ മാ​ത്രം അ​ക​ലെ​യാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 31ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 59,640 രൂ​പ​യാ​ണ് ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്വ​ര്‍​ണ​വി​ല. ‌

തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചു​ദി​വ​സ​ത്തെ മു​ന്നേ​റ്റ​ത്തി​ന് ശേ​ഷം ചൊ​വ്വാ​ഴ്ച താ​ഴെ​വീ​ണ സ്വ​ർ​ണ​വി​ല ബു​ധ​നാ​ഴ്ച മു​ത​ൽ തി​രി​ച്ചു​ക​യ​റി​യി​രു​ന്നു. ബു​ധ​നാ​ഴ്ച 80 രൂ​പ​യും വ്യാ​ഴാ​ഴ്ച 400 രൂ​പ​യും വെ​ള്ളി​യാ​ഴ്ച 480 രൂ​പ​യും ഉ​യ​ർ​ന്നി​രു​ന്നു. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാ​യി​ര​ത്തി​ലേ​റെ രൂ​പ ഉ​യ​ർ​ന്ന ശേ​ഷം ശ​നി​യാ​ഴ്ച 120 രൂ​പ കു​റ​ഞ്ഞി​രു​ന്നു.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഇ​താ​ണ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്. പി​ന്നീ​ട് മൂ​ന്നു​ദി​വ​സം​കൊ​ണ്ട് വ​ർ​ധി​ച്ച​ത് 1,200 രൂ​പ​യാ​ണ്. എ​ന്നാ​ൽ നാ​ലി​ന് സ്വ​ർ​ണ​വി​ല 360 രൂ​പ കു​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സം മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷം സ്വ​ര്‍​ണ​വി​ല ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് വീ​ണ്ടും 58,000ന് ​മു​ക​ളി​ല്‍ എ​ത്തി​യ​ത്. തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 59,000 രൂ​പ ക​ട​ക്കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, വെ​ള്ളി​വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 99 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.