സൈ​ബ​ർ ത​ട്ടി​പ്പി​ലൂ​ടെ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി​യു​ടെ പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ക​വ​ര്‍​ന്ന സം​ഭ​വം: ഒ​രാ​ൾ പി​ടി​യി​ൽ
Monday, January 20, 2025 6:41 AM IST
കൊ​ല്ലം: സൈ​ബ​ർ ത​ട്ടി​പ്പി​ലൂ​ടെ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി​യു​ടെ പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ക​വ​ര്‍​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ൽ. ജാ​ര്‍​ഖ​ണ്ഡ് ക​ര്‍​മ്മ​താ​ര്‍ സ്വ​ദേ​ശി​യാ​യ അ​ക്ത​ര്‍ അ​ന്‍​സാ​രി​യാ​ണ് പി​ടി​യി​ലാ​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ജാ​ര്‍​ഖ​ണ്ഡി​ൽ എ​ത്തി​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 13 ദി​വ​സം നീ​ണ്ട തെ​ര​ച്ചി​ലി​ലൂ​ടെ​യാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ഓ​ണ്‍​ലൈ​ന്‍ പേ​യ്മെ​ന്‍റ് ന​ട​ത്താ​ന്‍ ക​ഴി​യാ​തെ വ​ന്ന​പ്പോ​ള്‍ ഗൂ​ഗി​ളി​ല്‍ തി​ര​ഞ്ഞ് ക​ണ്ടെ​ത്തി​യ ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്പ​റി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി മാ​രാ​രി​തോ​ട്ടം സ്വ​ദേ​ശി​നി ബ​ന്ധ​പ്പെ​ട്ടു. സൈ​ബ​ർ ത​ട്ടി​പ്പ് സം​ഘം ന​ല്‍​കി​യി​രു​ന്ന വ്യാ​ജ ന​മ്പ​റി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട​ത്.

സ​ഹാ​യി​ക്കാ​മെ​ന്ന വ്യാ​ജേ​ന നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ൽ​കി 10 ല​ക്ഷ​ത്തി​ൽ അ​ധി​കം രൂ​പ സം​ഘം കൈ​ക്ക​ലാ​ക്കി. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ജാ​ർ​ഖ​ണ്ഡി​ലേ​ക്ക് എ​ത്തി.

13 ദി​വ​സം പൊ​ലീ​സ് ജാ​ർ​ഖ​ണ്ഡി​ലെ പ​ല​യി​ട​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി. ഒ​ടു​വി​ൽ ജാ​മ്താ​രാ ജി​ല്ല​യി​ലെ ക​ര്‍​മ്മ​താ​ര്‍ ഗ്രാ​മ​ത്തി​ൽ നി​ന്നും ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ അ​ക്ത​ര്‍ അ​ന്‍​സാ​രി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ നാ​ട്ടി​ൽ എ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

15 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ത​ട്ടി​പ്പ് സം​ഘ​ത്തി​ന് വെ​ബ്സൈ​റ്റ് നി​ർ​മ്മി​ച്ചു ന​ല്‍​കി​യ റാ​ഞ്ചി സ്വ​ദേ​ശി​യാ​യ ആ​ശി​ഷ് കു​മാ​ര്‍, സം​ഘ​ത്ത​ല​വ​ൻ ഹ​ര്‍​ഷാ​ദ്, വ്യാ​ജ സി​മ്മു​ക​ള്‍, വ്യാ​ജ ഐ​ഡി കാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ നി​ര്‍​മ്മി​ച്ചു ന​ല്‍​കു​ന്ന ബം​ഗാ​ള്‍ സ്വ​ദേ​ശി ബ​ബ്ലു എ​ന്നി​വ​രെ കു​റി​ച്ചും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.