ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സിറ്റിക്ക് വ​ന്പ​ൻ ജ​യം ‌
Monday, January 20, 2025 5:48 AM IST
മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ മാ​ഞ്ച​സ്റ്റ​ർ സിറ്റിക്ക് വ​ന്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ആ​റ് ഗോ​ളു​ക​ൾ​ക്ക് ഇ​പ്സ്‌​വി​ച്ച് ടൗ​ണി​നെ ത​ക​ർ​ത്തു.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കാ​യി ഫി​ൽ ഫോ​ഡ​ൻ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി. മ​റ്റി​യോ കൊ​വി​സി​ച്ച്, ജോ​റ​മി ഡോ​കു, എ​ർ​ലിം​ഗ് ഹാ​ല​ണ്ട്, ജെ​യിം​സ് മ​ക്അ​റ്റി എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​തം നേ​ടി.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 38 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് സി​റ്റി.

RELATED NEWS