ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ കു​തി​പ്പ് തു​ട​ർ​ന്ന് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്;​സ​താം​പ്റ്റ​ണ​നെ​തി​രെ​യും ജ​യം
Monday, January 20, 2025 3:28 AM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീഗിൽ വി​ജ​യ​കു​തി​പ്പ് തു​ട​ർ​ന്ന് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ​താം​പ്റ്റ​ണെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

എ​ല്യ​റ്റ് ആ​ൻ​ഡേ​ഴ്സ​ൺ, കാ​ലം ഹ​ഡ്സ​ൺ-​ഒ​ഡോ​യ്, ക്രി​സ് വു​ഡ് എ​ന്നി​വ​രാ​ണ് നോ​ട്ടിം​ഗ്ഹാ​മി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജാ​ൻ ബെ​ഡ്‌​ന​രേ​ക്കും പോ​ൾ ഒ​നു​വാ​ച്ചു എ​ന്നി​വ​രാ​ണ് സ​താം​പ്റ്റ​ണാ​യി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ നോ​ട്ടിം​ഗ്ഹാ​മി​ന് 44 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ നി​ല​വി​ൽ മൂ​ന്നാ​മ​താ​ണ് നോ​ട്ടിം​ഗ്ഹാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.