കൗ​ൺ​സി​ല​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്
Sunday, January 19, 2025 1:57 PM IST
കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ള​ത്ത് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കൗ​ൺ​സി​ല​ർ ക​ലാ രാ​ജു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ശ​നി​യാ​ഴ്ച കേ​സെ​ടു​ത്തി​രു​ന്നു. ഇ​ന്ന് ര​ണ്ട് എ​ഫ്ഐ​ആ​ർ കൂ​ടി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച​തി​നാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ശ​നി​യാ​ഴ്ച കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​നൂ​പ് ജേ​ക്ക​ബി​നെ നാ​ലാം പ്ര​തി​യാ​ക്കി​യും പോ​ലീ​സ് കേ​സെ​ടു​ത്തു. അ​മ്പ​തോ​ളം ക​ണ്ടാ​ല​റി​യാ​വു​ന്ന​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

RELATED NEWS