രാ​ജ്യ​ത്തെ ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 90 കോ​ടി​യി​ലേ​ക്ക്
Saturday, January 18, 2025 9:22 PM IST
എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ
കൊ​ല്ലം: ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ൻ കു​തി​പ്പു​മാ​യി ഇ​ന്ത്യ. 2025 ഓ​ടെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 90 കോ​ടി ക​ട​ന്നേ​ക്കു​മെ​ന്നാ​ണ് പ​ഠ​ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. എ​ണ്ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഗ്രാ​മീ​ണ ഇ​ന്ത്യ​യ്ക്കാ​ണ് ആ​ധി​പ​ത്യം.

മും​ബൈ ആ​സ്ഥാ​ന​മാ​യ ഇ​ന്‍റ​ര്‍​നെ​റ്റ് ആ​ൻ​ഡ് മൊ​ബൈ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യും (ഐ​എ​എം​എ​ഐ) ഡി​ജി​റ്റ​ൽ വി​പ​ണി ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ കാ​ന്താ​റും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം ഈ ​വ​ർ​ഷം അ​തി​വേ​ഗം വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. വ​ര്‍​ഷാ​വ​ര്‍​ഷം എ​ട്ട് ശ​ത​മാ​ന​ത്തോ​ളം വ​ര്‍​ധ​ന​യാ​ണ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം സ​ജീ​വ ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 88.6 കോ​ടി​യി​ലെ​ത്തി​യി​രു​ന്നു. ഇ​തി​ല്‍ 48.8 കോ​ടി ഉ​പ​യോ​ക്താ​ക്ക​ള്‍ ഗ്രാ​മ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യ​യു​ടെ 60 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം. ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ക​ണ​ക്ക് അ​നു​സ​രി​ച്ച് രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ 145 കോ​ടി​യി​ൽ അ​ധി​ക​മാ​ണ്.

ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളി​ല്‍ 98 ശ​ത​മാ​ന​വും പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ഇ​തി​ൽ ത​ന്നെ ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം ഭാ​ഷ​ക​ളാ​ണ് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ന​ഗ​ര​ങ്ങ​ളി​ലെ ഉ​പ​യോ​ക്താ​ക്ക​ളി​ല്‍ 57 ശ​ത​മാ​ന​വും പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ തെ​ര​യു​ന്ന​ത്.

ഗ്രാ​മീ​ണ ഉ​പ​യോ​ക്താ​ക്ക​ളി​ല്‍ ഏ​ക​ദേ​ശം 83 ശ​ത​മാ​ന​വും ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ള്‍​ക്ക് വേ​ണ്ടി​യും സോ​ഷ്യ​ല്‍ മീ​ഡി​യ, ഓ​ണ്‍​ലൈ​ന്‍ ആ​ശ​യ​വി​നി​മ​യം, ഗെ​യി​മിം​ഗ് തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യു​മാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ള​ർ​ച്ച​യു​ടെ നി​ര​ക്കി​ൽ ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഗ്രാ​മീ​ണ ഇ​ന്ത്യ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്.

ന​ഗ​ര​ങ്ങ​ളി​ലെ ഉ​പ​യോ​ക്താ​ക്ക​ള്‍ നെ​റ്റ് കൊ​മേ​ഴ്സ്, ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റു​ക​ൾ, ഓ​ൺ ലൈ​ൻ വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ന​ഗ​ര​വാ​സി​ക​ൾ അ​വ​രു​ടെ സ​മ​യ​ത്തി​ന്‍റെ 94 ശ​ത​മാ​ന​വും ഓ​ണ്‍​ലൈ​നി​ല്‍ ചെ​ല​വ​ഴി​ക്കു​മ്പോ​ള്‍, ഗ്രാ​മീ​ണ ഉ​പ​യോ​ക്താ​ക്ക​ള്‍ അ​വ​രു​ടെ സ​മ​യ​ത്തി​ന്‍റെ 95 ശ​ത​മാ​ന​വും ഓ​ണ്‍​ലൈ​നി​ല്‍ ചെ​ല​വ​ഴി​ക്കു​ന്നു എ​ന്നാ​ണ് പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ൽ.

ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളി​ല്‍ 53 ശ​ത​മാ​നം പു​രു​ഷ​ന്‍​മാ​രും 47 ശ​ത​മാ​നം സ്ത്രീ​ക​ളു​മാ​ണ്. കൂ​ടാ​തെ മ​റ്റു​ള്ള​വ​രു​ടെ മൊ​ബൈ​ലോ കം​പ്യൂ​ട്ട​റോ വ​ഴി ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ധ​ന​യു​ണ്ടാ​യ​താ​യും പ​ഠ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.