ന​ബീ​സ കൊ​ല​ക്കേ​സ്: ശി​ക്ഷാ​വി​ധി ഇ​ന്ന്
Saturday, January 18, 2025 5:54 AM IST
പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ട് നോ​മ്പു​ക​ഞ്ഞി​യി​ൽ വി​ഷം ക​ല​ർ​ത്തി ഭ​ർ​ത്താ​വി​ന്‍റെ മു​ത്ത​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷാ വി​ധി ഇ​ന്ന്. തോ​ട്ട​ര സ്വ​ദേ​ശി ന​ബീ​സ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ കൊ​ച്ചു മ​ക​ൻ ബ​ഷീ​റും ഭാ​ര്യ ഫ​സീ​ല​യും കു​റ്റ​ക്കാ​രെ​ന്നാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട് പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​കു​പ്പ് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ജോ​മോ​ൻ ജോ​ണാ​ണ് ശി​ക്ഷ വി​ധി​ക്കു​ക. എ​ട്ടു വ​ർ​ഷം നീ​ണ്ട വി​ചാ​ര​ണ​യ്ക്കു ശേ​ഷം സാ​ഹ​ച​ര്യ​തെ​ളി​വു​ക​ളു​ടെ​യും സാ​ക്ഷി​മൊ​ഴി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​തി​ക്രൂ​ര കൊ​ല​പാ​ത​ക​മെ​ന്നാ​ണ് കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ.

2016 ജൂ​ൺ 23നാ​യി​രു​ന്നു 71 കാ​രി തോ​ട്ട​ര സ്വ​ദേ​ശി ന​ബീ​സ കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ലേ​ക്ക് നോ​മ്പ് തു​റ​ക്കാ​നാ​യി ന​ബീ​സ​യെ വി​ളി​ച്ചു വ​രു​ത്തി നോ​മ്പ് ക​ഞ്ഞി​യി​ൽ വി​ഷം ചേ​ർ​ത്താ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

മ​ര​ണം ഉ​റ​പ്പാ​ക്കി​യ ശേ​ഷം ചാ​ക്കി​ൽ​കെ​ട്ടി മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം ല​ഭി​ച്ച കു​റി​പ്പ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളേ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ക്കു​ന്ന​ത്.

നേ​ര​ത്തെ ഭ​ർ​തൃ​പി​താ​വി​നെ വി​ഷം കൊ​ടു​ത്ത് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ന്നാം​പ്ര​തി ഫ​സീ​ല​യെ കോ​ട​തി അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു കൊ​ല​പാ​ത​ക​വും കൊ​ല​പാ​ത​ക ശ്ര​മ​വും ന​ട​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.