മു​ഡ അ​ഴി​മ​തി​ക്കേ​സ്; 300 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി ഇ​ഡി
Saturday, January 18, 2025 12:25 AM IST
ബംഗുളൂരു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഉ​ൾ​പ്പെ​ട്ട മു​ഡ ഭൂ​മി അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 300 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്.

റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​രാ​യും ഏ​ജ​ന്‍റു​മാ​രാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ വ്യ​ക്തി​ക​ളു​ടെ പേ​രി​ലു​ള്ള സ്വ​ത്തു​ക്ക​ളാ​ണ് ഇ​ഡി ക​ണ്ടു​കെ​ട്ടി​യ​ത്.

സി​ദ്ധ​രാ​മ​യ്യ​യു​ടെ ഭാ​ര്യ ബി.​എം. പാ​ര്‍​വ​തി​ക്ക് മൈ​സൂ​രു ന​ഗ​ര വി​ക​സ​ന അ​തോ​റി​റ്റി​യു​ടെ വി​ജ​യ​ന​ഗ​ര്‍ മൂ​ന്ന്, നാ​ല് സ്റ്റേ​ജു​ക​ളി​ലെ 14 സൈ​റ്റു​ക​ള്‍ അ​നു​വ​ദി​ച്ച​തി​ല്‍ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തോ​ടെ മു​ഖ്യ​മ​ന്ത്രി​യെ വി​ചാ​ര​ണ ചെ​യ്യാ​ന്‍ ഗ​വ​ര്‍​ണ​ര്‍ താ​വ​ര്‍ ച​ന്ദ് ഗ​ഹ് ലോ​ട്ട് അ​നു​മ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ലോ​കാ​യു​ക്ത കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. കേ​സ​രെ​യി​ലെ സ​ര്‍​വേ ന​മ്പ​ര്‍ 464 ലെ 3.16 ​ഏ​ക്ക​ര്‍ ഭൂ​മി​ക്ക് പ​ക​ര​മാ​യി 50:50 അ​നു​പാ​ത​ത്തി​ലാ​ണ് ഈ ​സ്ഥ​ല​ങ്ങ​ള്‍ അ​നു​വ​ദി​ച്ച​ത്.

ഈ ​കേ​സി​ൽ ക​ർ​ണാ​ട​ക ലോ​കാ​യു​ക്ത​യെ ചോ​ദ്യം ചെ​യ്ത സി​ദ്ധ​രാ​മ​യ്യ, താ​നോ കു​ടും​ബ​മോ തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം ത​ന്നെ ഭ​യ​ക്കു​ന്നു​വെ​ന്നും ഇ​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.