കോ​ൽ​ക്ക​ത്ത​യി​ലെ ഡോ​ക്ട​റു​ടെ കൊ​ല​പാ​ത​കം; വി​ചാ​ര​ണ​ക്കോ​ട​തി വി​ധി ഇ​ന്ന്
Saturday, January 18, 2025 12:07 AM IST
കോ​ൽ‌​ക്ക​ത്ത: കോ​ൽ​ക്ക​ത്ത ആ​ർ​ജി കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജൂ​ണി​യ​ർ ഡോ​ക്ട​റെ അ​തി​ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി ഇ​ന്നു വി​ധി പ​റ​യും.

രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​നു കാ​ര​ണ​മാ​യ കേ​സി​ൽ കോ​ൽ​ക്ക​ത്ത സി​റ്റി പോ​ലീ​സി​ലെ സി​വി​ക് വൊ​ള​ണ്ടി​യ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഞ്ജ​യ് റോ​യി ആ​ണ് ഏ​ക പ്ര​തി.

ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് അ​ർ​ധ​രാ​ത്രി ജോ​ലി​ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യി​ലെ സെ​മി​നാ​ർ ഹാ​ളി​ൽ വി​ശ്ര​മി​ച്ചി​രു​ന്ന ജൂ​ണി​യ​ർ ഡോ​ക്ട​റെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

സീ​ൽ​ദ കോ​ട​തി​യി​ൽ ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി അ​നി​ർ​ബ​ൻ ദാ​സ് മു​ന്പാ​കെ 57 ദി​വ​സം നീ​ണ്ട വി​ചാ​ര​ണ​യ്ക്കു​ശേ​ഷ​മാ​ണ് ഇ​ന്നു വി​ധി പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 12 നു ​തു​ട​ങ്ങി​യ വി​ചാ​ര​ണ​യി​ൽ 50 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.