മു​ൾ​ട്ടാ​ൻ ടെ​സ്റ്റ്: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ പാ​ക്കി​സ്ഥാ​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച
Friday, January 17, 2025 9:29 PM IST
മു​ൾ​ട്ടാ​ൻ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ആ​ദ്യ ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 143 എ​ന്ന നി​ല​യി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ. മു​ഹ​മ്മ​ദ് റി​സ്‌​വാ​നും സൗ​ദ് ഷ​ക്കീ​ലു​മാ​ണ് ക്രീ​സി​ലു​ള്ള​ത്.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച പാ​ക്കി​സ്ഥാ​ന് ആ​റാം ഓ​വ​റി​ൽ ത​ന്നെ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ടീം ​സ്കാ​ർ 16ൽ ​നി​ൽ​ക്കെ മു​ഹ​മ്മ​ദ് ഹു​രെ​യ്‌​ര​യാ​ണ് പു​റ​ത്താ​യ​ത്. ആ​റ് റ​ൺ​സെ​ടു​ത്ത താ​ര​ത്തി​നെ ഗു​ഡാ​കേ​ഷ് മോ​ട്ടി​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.

പി​ന്നാ​ലെ നാ​യ​ക​ൻ ഷാ​ൻ മ​സൂ​ദും പു​റ​ത്താ​യി. ടീം ​സ്കാ​ർ 20ൽ ​നി​ൽ​ക്കെ​യാ​ണ് മ​സൂ​ദ് പു​റ​ത്താ​യ​ത്. 11 റ​ൺ​സാ​ണ് പാ​ക് നാ​യ​ക​ൻ എ​ടു​ത്ത​ത്. ജെ​യ്ഡ​ൻ സീ​ൽ​സ് ആ​ണ് മ​സൂ​ദി​നെ പ​വ​ലി​യ​നി​ലേ​ക്ക് മ​ട​ക്കി​യ​ത്.

പ​ത്താം ഓ​വ​റി​ൽ അ​ഞ്ച് റ​ൺ​സെ​ടു​ത്ത ക​മ്രാ​ൻ ഗു​ലാ​മും മ​ട​ങ്ങി. സീ​ൽ​സ് ത​ന്നെ​യാ​ണ് ഗു​ലാ​മി​ന്‍റെ വി​ക്ക​റ്റും എ​ടു​ത്ത​ത്. ബാ​ബ​ർ അ​സം ടീം ​സ്കോ​റി​ൽ 46ൽ ​നി​ൽ​ക്കെ പു​റ​ത്താ​യി. സീ​ൽ​സ് ത​ന്നെ​യാ​ണ് ബാ​ബ​ർ അ​സ​മി​നെ​യും മ​ട​ക്കി​യ​ത്.

എ​ന്നാ​ൽ അ​ഞ്ചാം വി​ക്ക​റ്റി​ൽ ഒ​ത്തു​ച്ചേ​ർ​ന്ന മു​ഹ​മ്മ​ദ് റി​സ്‌​വാ​നും സൗ​ദ് ഷ​ക്കീ​ലും വ​ൻ ത​ക​ർ​ച്ച​യി​ൽ നി​ന്ന് ടീ​മി​നെ ക​ര​ക​യ​റ്റി. ഇ​രു​വ​രും ചേ​ർ​ന്ന് 97 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. മു​ഹ​മ്മ​ദ് റി​സ്‌​വാ​ൻ 51 റ​ൺ​സും സൗ​ദ് ഷ​ക്കീ​ൽ 56 റ​ൺ​സും എ​ടു​ത്തി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.