കാ​സ​ർ​ഗോ​ട് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ൻ​സ​ല​റു​ടെ നി​യ​മ​ന​ത്തി​നെ​തി​രാ​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി
Friday, January 17, 2025 6:44 PM IST
ന്യൂ​ഡ​ൽ​ഹി: കാ​സ​ർ​ഗോ​ട് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ൻ​സ​ല​റാ​യി ഡോ. ​കെ ജ​യ​പ്ര​സാ​ദി​നെ നി​യ​മി​ച്ച​തി​നെ​തി​രാ​യ ഹ​ർ​ജി ത​ള്ളി സു​പ്രീം​കോ​ട​തി. ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജ​യ് ക​രോ​ൾ, പി.​കെ മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

പ്രോ ​വി​സി​യാ​യി നി​യ​മി​ച്ച ഡോ. ​കെ. ജ​യ​പ്ര​സാ​ദി​ന് യു​ജി​സി മാ​ന​ദ​ണ്ഡ​പ്ര​കാ​രം യോ​ഗ്യ​ത​യി​ല്ലെ​ന്നാ​ണ് വാ​ദം. അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്ത കൊ​ല്ലം സ്വ​ദേ​ശി ഡോ. ​എ​സ്.​ആ​ർ.​ജി​ത​യാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

നേ​ര​ത്തെ ഈ ​ആ​വ​ശ്യം കേ​ര​ള ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഹ​ർ​ജി​ക്കാ​രി സു​പ്രീം കോ​ട​തി​യി​ലെ​ത്തി​യ​ത്.​നി​ല​വി​ൽ ഹൈ​ക്കോ​ട​തി ന​ട​പ​ടി​യി​ൽ ഇ​ട​പെ​ടാ​നി​ല്ലെ​ന്നും നി​യ​മ​നം ന​ട​പ​ടി​ക​ൾ എ​ല്ലാം നേ​ര​ത്തെ പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സി​ൽ ഹ​ർ​ജി​ക്കാ​രി​ക്കാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ശൈ​ലേ​ഷ് മ​ടി​യാ​ൽ, അ​ഭി​ഭാ​ഷ​ക​ൻ ല​ക്ഷ​മീ​ശ് എ​സ് ക​മ​ത്ത് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.