ചേ​ന്ദ​മം​ഗ​ലം കൂ​ട്ട​ക്കൊ​ല: ല​ക്ഷ്യ​മി​ട്ട​ത് ജി​തി​നെ മാ​ത്രം
Friday, January 17, 2025 4:17 PM IST
കൊ​ച്ചി/​പ​റ​വൂ​ര്‍: ചേ​ന്ദ​മം​ഗ​ല​ത്തെ കൂ​ട്ട​കൊ​ല​ക്കേ​സി​ല്‍ ല​ക്ഷ്യ​മി​ട്ട​ത് ജി​തി​ന്‍ ബോ​സി​നെ മാ​ത്രം ആ​ക്ര​മി​ക്കാ​നെ​ന്ന് പ്ര​തി ഋ​തു ജ​യ​ന്‍റെ മൊ​ഴി. ജി​തി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് വേ​ണു​വി​നെ​യും, ഉ​ഷ​യെ​യും ആ​ക്ര​മി​ച്ച​ത്. വി​നീ​ഷ ഓ​ടി​യ​ടു​ത്ത​പ്പോ​ള്‍ ത​ല​യ്ക്ക​ടി​ച്ചു​വെ​ന്നാ​ണ് പ്ര​തി ഋ​തു പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ചേ​ന്ദ​മം​ഗ​ല​ത്ത് ഒ​രു വീ​ട്ടി​ലെ മൂ​ന്നു​പേ​രെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി​യാ​യ പ്ര​തി ഋ​തു ജ​യ(27)​ന്‍റെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ള്‍ വ്യാഴാഴ്ച ത​ന്നെ പോ​ലി​സി​ല്‍ കീ​ഴ​ട​ങ്ങി​യി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ചേ​ന്ദ​മം​ഗ​ലം കാ​ട്ടി​പ​റ​മ്പി​ല്‍ വേ​ണു (65), ഭാ​ര്യ ഉ​ഷ (58), മ​ക​ള്‍ വി​നീ​ഷ(32) എ​ന്നി​വ​രാ​ണ് ത​ല​യ്ക്ക് ഇ​രു​മ്പു​വ​ടി​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് വ്യാഴാഴ്ച മ​രി​ച്ച​ത്. അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ വി​നീ​ഷ​യു​ടെ ഭ​ര്‍​ത്താ​വ് ജി​തി​ന്‍ ബോ​സി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണ്. ജി​തി​ന്‍ - വി​നീ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളു​ടെ മു​ന്നി​ല്‍ വ​ച്ചാ​യി​രു​ന്നു ഈ ​അ​രും​കൊ​ല ന​ട​ന്ന​ത്.

ജി​തി​ന്‍ സ​ഹോ​ദ​രി​യെ​ക്കു​റി​ച്ചു മോ​ശ​മാ​യി പ​റ​ഞ്ഞു​വെ​ന്നു പ്ര​തി

ജി​തി​ൻ ത​ന്‍റെ സ​ഹോ​ദ​രി​യെ​ക്കു​റി​ച്ചു മോ​ശ​മാ​യി പ​റ​ഞ്ഞു​വെ​ന്നാ​ണ് ഋ​തു പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ജി​തി​നെ ല​ക്ഷ്യ​മി​ട്ടാ​ണ് ആ ​വീ​ട്ടി​ലേ​ക്ക് വ​ന്ന​ത്. എ​ന്നാ​ല്‍ മ​റ്റു​ള്ള​വ​ര്‍ ത​ട​യാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് ഇ​യാ​ളു​ടെ മൊ​ഴി.

അ​തേ​സ​മ​യം ഋ​തു കു​ട്ടി​ക്കാ​ലം മു​ത​ല്‍ ല​ഹ​രി​ക്ക് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. ല​ഹ​രി​ക്കേ​സി​ല്‍ ഇ​യാ​ള്‍ 52 ദി​വ​സം ജ​യി​ലി​ല്‍ കി​ട​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി മാ​ന​സി​ക രോ​ഗ ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഋ​തു​വും അ​യ​ല്‍​വാ​സി​ക​ളും ത​മ്മി​ല്‍ ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

പ്ര​തി ഋ​തു​വി​ന്‍റെ വീ​ട്ടി​ല്‍ ഫൊ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ പ്ര​തി കൊ​ല​പാ​ത​ക സ​മ​യ​ത്ത് ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നോ എ​ന്ന​ത​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ്ര​തി​ക്കെ​തി​രേ നേ​ര​ത്തെ പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ക്ഷേ​പം.

ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പാ​ണ് വേ​ണു​വി​ന്‍റെ വീ​ട്ടി​ലെ ഗേ​റ്റ് ത​ല്ലി​ത്ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ഋ​തു​വി​നെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്നു വേ​ണു​വി​ന്‍റെ വീ​ട്ടി​ല്‍ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഋ​തു റൗ​ഡി ലി​സ്റ്റി​ലും ഉ​ള്‍​പ്പെ​ട്ട​യാ​ളാ​ണ്. അ​രും​കൊ​ല​ക്ക് മു​മ്പ് ഇ​യാ​ള്‍ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കെ​ല്ലാം ശ​ല്യ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു മു​മ്പും ഇ​യാ​ളു​ടെ പെ​രു​മാ​റ്റം. സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത​ത് അ​ട​ക്കം കേ​സു​ക​ളു​ണ്ട്. മോ​ഷ​ണ​ക്കേ​സു​മു​ണ്ട്.

മ​രി​ച്ച മൂ​വ​രു​ടെ​യും ത​ല പി​ള​ര്‍​ന്ന നി​ല​യി​ലാ​യി​രു​ന്നു. വേ​ണു​വി​ന്‍റെ ത​ല​യി​ല്‍ മാ​ത്രം ആ​റ് ത​വ​ണ​യെ​ങ്കി​ലും ശ​ക്ത​മാ​യി അ​ടി​ച്ചി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ​ര്‍​ക്കും മൂ​ന്നു ത​വ​ണ​യെ​ങ്കി​ലും അ​ടി​യേ​റ്റി​ട്ടു​ണ്ട്. ജി​തി​ന്‍റെ സു​ഹൃ​ത്തു​ക​ള്‍ എ​ത്തി​യാ​ണ് നാ​ലു​പേ​രെ​യും പൂ​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

അ​പ്പോ​ഴേ​യ്ക്കും മൂ​ന്നു പേ​രും മ​രി​ച്ചി​രു​ന്നു. ജി​തി​നെ ഉ​ട​നെ എ​റ​ണാ​കു​ളം ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി​യി​ലേ​ക്ക് മാ​റ്റി. ത​ല​യോ​ട്ടി പൊ​ട്ടി ഒ​രു എ​ല്ല് ത​ല​ച്ചോ​റി​ല്‍ ക​യ​റി​യ​തി​നാ​ല്‍ സ​ര്‍​ജ​റി​യ്ക്കു ശേ​ഷം മാ​ത്ര​മേ ആ​രോ​ഗ്യ​നി​ല വ്യ​ക്ത​മാ​ക്കാ​ന്‍ ക​ഴി​യൂ എ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

പ​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​ക​രി​ച്ച ശേ​ഷം മൂ​ന്നു​പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി. തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​രി​മ്പാ​ട​ത്തെ വീ​ട്ടി​ല്‍ അ​ല്‍​പ​സ​മ​യം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. അ​തി​നു​ശേ​ഷം വൈ​കി​ട്ട് അ​ഞ്ചി​ന് മു​രി​ക്കും​പാ​ടം പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​കരിക്കും.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.