മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് ഗോ​പ​ൻ സ്വാ​മി​യു​ടെ മ​ക​ൻ
Friday, January 17, 2025 10:54 AM IST
തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് ഗോ​പ​ൻ സ്വാ​മി​യു​ടെ മ​ക​ൻ സ​ന​ന്ദ​ൻ. പ​രാ​തി​ക്ക് പി​ന്നി​ൽ മു​സ്‌​ലിം തീ​വ്ര​വാ​ദി​ക​ളെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ മാ​പ്പ് പ​റ​യു​ന്നു​വെ​ന്നും അ​പ്പോ​ഴ​ത്തെ ഒ​രു മ​നഃ​സ്ഥി​തി​യി​ൽ പ​റ​ഞ്ഞ​താ​ണെ​ന്നും സ​ന​ന്ദ​ൻ വി​ശ​ദീ​ക​രി​ച്ചു.

അ​തേ​സ​മ​യം നെ​യ്യാ​റ്റി​ന്‍​ക​ര ഗോ​പ​ൻ സ്വാ​മി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും. മ​ഹാ സ​മാ​ധി​യാ​യി വ​ലി​യ ച​ട​ങ്ങു​ക​ളോ​ടെ സം​സ്‌​ക​രി​ക്കാ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം. വൈ​കു​ന്നേ​രം മൂ​ന്നി​നും നാ​ലി​നും ഇ​ട​യി​ലാ​ണ് സം​സ്‌​കാ​രം.

മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര ആ​യി​ട്ടാ​ണ് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക.

RELATED NEWS