ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു
Thursday, January 16, 2025 8:41 PM IST
തൃ​ശൂ​ർ: ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു. ചെ​റു​തു​രു​ത്തി സ്വ​ദേ​ശി​ക​ളാ​യ ഓ​ട​ക്ക​ൽ വീ​ട്ടി​ൽ ക​ബീ​ര്‍ (47) , ഭാ​ര്യ ഷാ​ഹി​ന(35), മ​ക​ൾ സെ​റ(10), ഷാ​ഹി​ന​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ഫു​വാ​ദ് സ​നി​ൻ(12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് കു​ടും​ബം ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ഷാ​ഹി​ന​യെ പു​റ​ത്തെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഹു​വാ​ദി​ന്‍റെ​യും അ​തി​നു​ശേ​ഷം ക​ബീ​റി​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​നു​പി​ന്നാ​ലെ തു​ട​ര്‍​ന്ന തെ​ര​ച്ചി​ലി​ലാ​ണ് സെ​റ​യു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ബീ​റി​ന്‍റെ​യും സെ​റ​യു​ടെ​യും മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഷാ​ഹി​ന​യു​ടെ​യും ഫു​വാ​ദി​ന്‍റെ​യും മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് നേ​ര​ത്തെ മാ​റ്റി​യി​രു​ന്നു.

മ​രി​ച്ച ഫു​വാ​ദ് സ​നി​ൻ ചേ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ ജാ​ഫ‍​ർ-​ഷ​ഫാ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. പ​ങ്ങാ​ര​പ്പി​ള്ളി സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ്. ഭാ​ര​ത​പ്പു​ഴ​യു​ടെ ചെ​റു​തു​രു​ത്തി പൈ​ങ്കു​ളം ശ്മ​ശാ​നം ക​ട​വി​ലെ ഭാ​ഗ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മെ​ന്നാ​യി​രു​ന്നു ആ​ദ്യം ല​ഭി​ച്ച വി​വ​രം.

എ​ന്നാ​ൽ, കു​ട്ടി​ക​ള്‍ ക​ട​വി​നോ​ട് ചേ​ര്‍​ന്നു​ള്ള ഭാ​ര​ത​പ്പു​ഴ​യ​ടെ തീ​ര​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.​ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ക​ബീ​റും ഷാ​ഹി​ന​യും ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഫു​വാ​ദും സെ​റ​യും ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​രു​വ​രെ​യും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ക​ബീ​റും ഷാ​ഹി​ന​യും ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഷൊ​ര്‍​ണൂ​ര്‍ ഫ​യ​ര്‍​ഫോ​ഴ്സും, ചെ​റു​തു​രു​ത്തി പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.