ആ​ര്‍​സി​ബു​ക്ക് മാ​ര്‍​ച്ച് 31ന​കം ഡി​ജി​റ്റ​ലാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി
Thursday, January 16, 2025 5:11 PM IST
തി​രു​വ​ന​ന്ത​പു​രം: മോ​ട്ടാ​ര്‍ വാ​ഹ​ന വ​കു​പ്പി​ലെ ആ​ധു​നി​ക​വ​ല്‍​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ര്‍​ച്ച് 31ന​കം ആ​ര്‍​സി​ബു​ക്ക് ഡി​ജി​റ്റ​ലാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍. ബാ​ങ്ക് ഹൈ​പ്പോ​ത്തി​ക്കേ​ഷ​ന്‍ ലി​ങ്ക് ചെ​യ്യു​ന്ന​തോ​ടെ ആ​ര്‍​സി ബു​ക്ക് പ്രി​ന്‍റ് ചെ​യ്ത് എ​ടു​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

റോ​ഡ് സു​ര​ക്ഷാ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് വാ​ങ്ങി​യ 20 വാ​ഹ​ന​ങ്ങ​ള്‍ ക​ന​ക​ക്കു​ന്നി​ല്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പാ​സ്സാ​യി ഇ​റ​ങ്ങു​മ്പോ​ള്‍ ത​ന്നെ ലൈ​സ​ന്‍​സു​മാ​യി പോ​കാ​വു​ന്ന സം​വി​ധാ​നം ഒ​രു​ക്കും. ഇ​തി​നാ​യി മോ​ട്ടാ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍​ക്ക് ടാ​ബ് ന​ല്‍​കും. ടെ​സ്റ്റ് പാ​സാ​കു​ന്ന​തോ​ടെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ ടാ​ബി​ല്‍ ഇ​ന്‍​പു​ട്ട് ന​ല്‍​കു​ന്ന​തി​ന​നു​സ​രി​ച്ചാ​ണ് ഉ​ട​ന​ടി ലൈ​സ​ന്‍​സ് ല​ഭ്യ​മാ​കു​ക

റോ​ഡ് സു​ര​ക്ഷാ നി​യ​മ പാ​ല​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റോ​ഡ് സു​ര​ക്ഷാ ഫ​ണ്ടി​ല്‍ നി​ന്നും 20 വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​ത്. വാ​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ ബ്ര​ത്ത് അ​ന​ലൈ​സ​ര്‍, മു​ന്നി​ലും പി​ന്നി​ലും കാ​മ​റ, റ​ഡാ​ര്‍, ഡി​സ്‌​പ്ലേ യൂ​ണി​റ്റ് തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കും.

ഡി​സ്‌​പ്ലേ​യി​ല്‍ ആ​റു ഭാ​ഷ​ക​ളി​ല്‍ നി​യ​മ​ലം​ഘ​ന​വും പി​ഴ​യും പ്ര​ദ​ര്‍​ശി​പ്പി​ക്കും. പ​രി​ശോ​ധ​ന​ക്കാ​യി എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വാ​ഹ​ന​ത്തി​ല്‍നിന്ന് ഇ​റ​ങ്ങേ​ണ്ട​തി​ല്ല. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ യാ​ത്ര ത​ട​സ​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.