ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​ന് പു​രു​ഷ​ന്മാ​ര്‍ മേ​ല്‍​വ​സ്ത്രം മാ​റ്റ​ണ​മെ​ന്ന ആ​ചാ​രം നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്ന നി​ല​പാ​ട് ക​ടു​പ്പി​ച്ച് ശി​വ​ഗി​രി മ​ഠം
Wednesday, January 15, 2025 9:43 PM IST
തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​ന് പു​രു​ഷ​ന്മാ​ര്‍ മേ​ല്‍​വ​സ്ത്രം മാ​റ്റ​ണ​മെ​ന്ന ആ​ചാ​രം നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്ന നി​ല​പാ​ട് ക​ടു​പ്പി​ച്ച് വ​ർ​ക്ക​ല ശി​വ​ഗി​രി മ​ഠം. വി​ഷ​യ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ധ​ര്‍​മ്മ സം​ഘം ട്ര​സ്റ്റി​ന് കീ​ഴി​ലു​ള്ള ഗു​രു​ധ​ര്‍​മ്മ​പ്ര​ച​ര​ണ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച ദേ​വ​സ്വം ബോ​ര്‍​ഡ് ആ​സ്ഥാ​ന​ത്തേ​ക്ക് ആ​ചാ​ര പ​രി​ഷ്‌​ക​ര​ണ യാ​ത്ര സം​ഘ​ടി​പ്പി​ക്കും.

ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മേ​ല്‍ വ​സ്ത്രം അ​ഴി​പ്പി​ക്കു​ന്ന​ത് നി​ര്‍​ത്ത​ലാ​ക്കു​ക, ദേ​വ​സ്വം ബോ​ര്‍​ഡ് ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ശാ​ന്തി നി​യ​മ​ന​ത്തി​ലെ ജാ​തി​വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ക, ഗു​രു​ദേ​വ കൃ​തി​ക​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ആ​ചാ​ര പ​രി​ഷ്‌​ക​ര​ണ യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 ന്ശ്രീ​നാ​രാ​യ​ണ ഗു​രു പാ​ര്‍​ക്കി​ല്‍ നി​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ആ​സ്ഥാ​ന​ത്തേ​ക്കാ​ണ് യാ​ത്ര. ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ​ന്യാ​സി​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

മേ​ല്‍ വ​സ്ത്രം അ​ഴി​ച്ച് ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന അ​നാ​ചാ​ര​മാ​ണെ​ന്നും ഇ​തി​ല്‍ കാ​ലോ​ചി​ത​മാ​യ മാ​റ്റം വേ​ണ​മെ​ന്നും 92-ാമ​ത് ശി​വ​ഗി​രി തീ​ര്‍​ഥാ​ട​ന സ​മ്മേ​ള​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ സ്വാ​മി സ​ച്ചി​ദാ​ന​ന്ദ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പി​ന്തു​ണ​ക്കു​ക​കൂ​ടി ചെ​യ്ത​തോ​ടെ വി​ഷ​യം വ​ലി​യ വി​വാ​ദ​മാ​യി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ചാ​ര പ​രി​ഷ്‌​ക​ര​ണ യാ​ത്ര​യു​മാ​യി ശി​വ​ഗി​രി മ​ഠം രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ശി​വ​ഗി​രി മ​ഠ​ത്തി​നു​മെ​തി​രെ എ​ൻ​എ​സ്എ​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.