ഐ​ക്യ​ത്തി​ന് വേ​ണ്ടി എ​ന്തു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​ർ: പ​ര​സ്യ ഖേ​ദ​പ്ര​ക​ട​ന​വു​മാ​യി ലീ​ഗ് വി​രു​ദ്ധ​ർ
Wednesday, January 15, 2025 1:55 PM IST
മ​ല​പ്പു​റം: സ​മു​ദാ​യി​ക രം​ഗ​ത്തും സം​ഘ​ട​നാ രം​ഗ​ത്തും ഐ​കൃ​ത്തി​നും യോ​ജി​ച്ച മു​ന്നോ​ട്ട് പോ​ക്കി​നും എ​ന്തു വി​ട്ടു​വീ​ഴ്ച​ക്കും ത​യാ​റാ​ണെ​ന്ന് സ​മ​സ്ത​യി​ലെ ലീ​ഗ് വി​രു​ദ്ധ​ർ.

സ​മ​സ്ത സെ​ക്ര​ട്ട​റി ഉ​മ​ർ ഫൈ​സി മു​ക്കം, സ​മ​സ്ത മു​ശാ​വ​റ അം​ഗം വാ​ക്കോ​ട് മൊ​യ്തീ​ൻ​കു​ട്ടി മു​സ്‌​ല്യാ​ർ, എ​സ്‌​വൈ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്ദു​ൽ ഹ​മീ​ദ് ഫൈ​സി അ​മ്പ​ല​ക്ക​ട​വ്, മു​സ്ത​ഫ മു​ണ്ടു​പാ​റ, എ​സ്കെ​എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്താ​ർ പ​ന്ത​ലൂ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സം​ഘ​ട​നാ രം​ഗ​ത്ത് നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നേ​താ​ക്ക​ൾ ശ്ര​മം തു​ട​ർ​ന്നു​വ​രി​ക​യാ​ണ്. അ​തി​നി​ടെ ചി​ല പ്ര​സം​ഗ​ങ്ങ​ളി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ സ​യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ സം​ബ​ന്ധി​ച്ചാ​ണെ​ന്ന മാ​ധ്യ​മ​സൃ​ഷ്ടി ത​ങ്ങ​ൾ​ക്ക് വേ​ദ​ന ഉ​ണ്ടാ​ക്കു​ക​യും അ​തി​ന് ചി​ല പ്ര​സം​ഗ​ങ്ങ​ൾ കാ​ര​ണ​മാ​വു​ക​യും ചെ​യ്ത​തി​ൽ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

സം​ഘ​ട​നാ രം​ഗ​ത്തെ പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​മ​സ്ത അ​ധ്യ​ക്ഷ​ൻ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം പാ​ണ​ക്കാ​ട് ച​ർ​ച്ച ന​ട​ത്തി​യ​ത്. യോ​ഗ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് തു​ട​ർ​ന്ന് വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യ​ത്.

ചി​ല പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​യെ​ന്നും അ​തെ​ല്ലാം വി​ശ​ദ​മാ​യി സം​സാ​രി​ച്ച് പ​രി​ഹ​രി​ച്ചു​വെ​ന്നും അ​തി​ൽ സ​ങ്ക​ട​മു​ണ്ടെ​ന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ർ​ത്തി​ച്ചി​രു​ന്നു. ച​ർ​ച്ച​യി​ലെ അ​ന്തി​മ തീ​രു​മാ​ന​വും ഇ​ത് ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ സം​ഘ​ട​ന​ക്ക​ക​ത്തും സ​മു​ദാ​യ​ത്തി​ന​ക​ത്തും ര​ജ്ഞി​പ്പും ഒ​രു​മ​യും അ​നി​വാ​ര്യ​മാ​ണെ​ന്ന​ത് കൊ​ണ്ട് സം​ഘ​ട​നാ​പ​ര​മാ​യ ഏ​ത് വി​ട്ടു​വീ​ഴ്ച​ക്കും ഖേ​ദ​പ്ര​ക​ട​ന​ത്തി​നും ഇ​നി​യും ത​യാ​റാ​ണെ​ന്നും ലീ​ഗ് വി​രു​ദ്ധ പ​ക്ഷം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.