പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി കേ​സ് ന​ട​ത്താ​ൻ സി​പി​എം വീ​ണ്ടും പി​രി​വ് തു​ട​ങ്ങി
Wednesday, January 15, 2025 12:38 PM IST
കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ ക​ല്യോ​ട്ടെ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി കേ​സ് ന​ട​ത്താ​ൻ സി​പി​എം വീ​ണ്ടും ഫ​ണ്ട് പി​രി​വ് തു​ട​ങ്ങി. ഇ​ത്ത​വ​ണ പാ​ർ​ട്ടി അം​ഗ​ങ്ങ​ളി​ൽ​നി​ന്നു മാ​ത്ര​മാ​ണ് പ​ണം പി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല​ക്കേ​സ് ന​ട​ത്തി​പ്പി​നാ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും വ്യാ​പാ​രി​ക​ളി​ൽ​നി​ന്നും മ​റ്റും നി​ർ​ബ​ന്ധി​ത പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​ത് വി​പ​രീ​ത​ഫ​ലം സൃ​ഷ്ടി​ച്ചേ​ക്കാ​മെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്.

ജി​ല്ല​യി​ലെ ഓ​രോ പാ​ർ​ട്ടി അം​ഗ​വും ചു​രു​ങ്ങി​യ​ത് 500 രൂ​പ​യെ​ങ്കി​ലും ന​ല്ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി നി​ർ​ദേ​ശം. എ​ന്നാ​ൽ, മു​ഴു​വ​ൻ​സ​മ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​തി​നു​ള്ള വ​രു​മാ​നം എ​വി​ടെ​നി​ന്ന് ല​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

ഈ ​തു​ക പ​ര​സ്യ​മാ​യി​ട്ട​ല്ലെ​ങ്കി​ലും പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും വ്യാ​പാ​രി​ക​ളി​ലും സം​രം​ഭ​ക​രി​ലും ക​രാ​റു​കാ​രി​ലും മ​റ്റും നി​ന്നും പി​രി​ച്ചെ​ടു​ക്കാ​ൻ ത​ന്നെ​യാ​ണ് സാ​ധ്യ​ത.

ജി​ല്ല​യി​ൽ പാ​ർ​ട്ടി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും ജോ​ലി ചെ​യ്യു​ന്ന​വ​രും പാ​ർ​ട്ടി​യു​ടെ പേ​രി​ൽ ജോ​ലി നേ​ടി​യ​വ​രും ഒ​രു ദി​വ​സ​ത്തെ ശ​മ്പ​ളം ന​ല്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ജി​ല്ല​യി​ലാ​കെ 28,970 അം​ഗ​ങ്ങ​ളാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. ഇ​വ​രി​ൽ നി​ന്ന് 500 രൂ​പ വ​ച്ച് പി​രി​ച്ചെ​ടു​ക്കു​മ്പോ​ൾ​ത​ന്നെ അ​ത് 1.4 കോ​ടി രൂ​പ​യോ​ള​മാ​കും.

ജോ​ലി ല​ഭി​ച്ച​വ​രു​ടെ ഒ​രു ദി​വ​സ​ത്തെ ശ​മ്പ​ളം കൂ​ടി​യാ​കു​മ്പോ​ൾ ആ​കെ ല​ഭി​ക്കു​ന്ന ഫ​ണ്ട് ര​ണ്ടു​കോ​ടി രൂ​പ​യി​ല​ധി​ക​മാ​കും. ഈ ​മാ​സം 20 ന​കം ഈ ​പ​ണ​മ​ത്ര​യും സ​മാ​ഹ​രി​ച്ചു ന​ല്ക​ണ​മെ​ന്നാ​ണ് ജി​ല്ലാ ക​മ്മി​റ്റി ഏ​രി​യാ ക​മ്മി​റ്റി​ക​ൾ​ക്ക് ന​ല്കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.

ഇ​ത് ല​ഭി​ക്കു​ന്ന​തി​നു പി​ന്നാ​ലെ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കു വേ​ണ്ടി ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു​വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നു​ത​ന്നെ പ്ര​ഗ​ത്ഭ​രാ​യ അ​ഭി​ഭാ​ഷ​ക​രെ എ​ത്തി​ച്ച് ഹാ​ജ​രാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് ഫ​ണ്ട് പി​രി​വ് ന​ട​ത്തു​ന്ന​ത്. ആ​ദ്യ​ഘ​ട്ട കേ​സ് ന​ട​ത്തി​പ്പി​നാ​യി 2021 ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ഫ​ണ്ട് പി​രി​വ് ന​ട​ത്തി​യി​രു​ന്നു.

2019 ഫെ​ബ്രു​വ​രി 17 നാ​ണ് ക​ല്യോ​ട്ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ശ​ര​ത് ലാ​ലും കൃ​പേ​ഷും കൊ​ല ചെ​യ്യ​പ്പെ​ട്ട​ത്. ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​വു​മാ​യി പാ​ർ​ട്ടി​ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും പ്രാ​ദേ​ശി​ക​മാ​യ വ്യ​ക്തി​വി​രോ​ധം മൂ​ലം ന​ട​ന്ന​താ​ണെ​ന്നും പാ​ർ​ട്ടി നേ​താ​ക്ക​ൾ പ​ല​ത​വ​ണ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി കേ​സ് ന​ട​ത്തു​ന്ന​തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല പാ​ർ​ട്ടി ഏ​റ്റെ​ടു​ക്കു​ക​യാ​ണ്.

ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളെ മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ൾ ത​ന്നെ ജ​യി​ലി​ലെ​ത്തി കാ​ണു​ക​യും അ​വ​രു​ടെ വീ​ടു​ക​ളി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ബാ​ല​കൃ​ഷ്ണ​നും ജി​ല്ല​യി​ലെ ര​ണ്ട് എം​എ​ൽ​എ​മാ​രു​മ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ​ത്തി പാ​ർ​ട്ടി ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പ് ബ​ന്ധു​ക്ക​ൾ​ക്ക് ന​ല്കു​ക​യും ചെ​യ്തി​രു​ന്നു.

നേ​ര​ത്തേ കെ.​ടി. ജ​യ​കൃ​ഷ്ണ​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി കേ​സ് ന​ട​ത്താ​നും സി​പി​എം വ​ൻ​തോ​തി​ൽ ഫ​ണ്ട് പി​രി​വ് ന​ട​ത്തി​യി​രു​ന്നു. വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി സു​പ്രീം​കോ​ട​തി വ​രെ കേ​സ് ന​ട​ത്തി എ​ല്ലാ​വ​രെ​യും വെ​റു​തെ വി​ട്ടു​കൊ​ണ്ടു​ള്ള വി​ധി നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.