ആ​റ്റി​ങ്ങ​ല്‍ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: അ​നു​ശാ​ന്തി​ക്ക് ജാ​മ്യം ന​ല്‍​കി സു​പ്രീം​കോ​ട​തി
Wednesday, January 15, 2025 12:30 PM IST
ന്യൂ​ഡ​ൽ​ഹി: ആ​റ്റി​ങ്ങ​ൽ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ ര​ണ്ടാം പ്ര​തി അ​നു​ശാ​ന്തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം കോ​ട​തി. ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​മ്യം ന​ൽ​ക​ണ​മെ​ന്ന അ​നു​ശാ​ന്തി​യു​ടെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ജീ​വ​പ​ര്യ​ന്തം ത​ട​വി​നാ​ണ് കോ​ട​തി അ​നു​ശാ​ന്തി​യെ ശി​ക്ഷി​ച്ച​ത്. ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ശി​ക്ഷ റ​ദ്ദാ​ക്കി ജാ​മ്യം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു അ​നു​ശാ​ന്തി​യു​ടെ ആ​വ​ശ്യം. ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ട​പെ​ട​ലെ​ന്നും സു​പ്രീം​കോ​ട​തി അ​റി​യി​ച്ചു.

എ​ന്നാ​ൽ ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി തീ​ർ​പ്പാ​ക്കി​യി​ട്ടി​ല്ല. ഈ ​ഹ​ർ​ജി തീ​ർ​പ്പാ​കു​ന്ന​ത് വ​രെ​യാ​ണ് അ​നു​ശാ​ന്തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, വി​ചാ​ര​ണ​ക്കോ​ട​തി​യാ​ണ് ജാ​മ്യ ഉ​പാ​ധി​ക​ൾ തീ​രു​മാ​നി​ക്കേ​ണ്ട​ത്.

കേ​സി​ല്‍ ഒ​ന്നാം​പ്ര​തി നി​നോ മാ​ത്യു​വി​ന്‍റെ വ​ധ​ശി​ക്ഷ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. പ​ക​രം പ​രോ​ളി​ല്ലാ​ത്ത 25 വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ കോ​ട​തി വി​ധി​ച്ചു. എ​ന്നാ​ൽ, ര​ണ്ടാം​പ്ര​തി അ​നു​ശാ​ന്തി​യു​ടെ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ കോ​ട​തി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

2014 ഏ​പ്രി​ല്‍ 16 ന് ​ആ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം. ടെ​ക്നോ​പാ​ര്‍​ക്കി​ലെ ജീ​വ​ന​ക്കാ​രും സു​ഹൃ​ത്തു​ക്ക​ളു​മാ​യി​രു​ന്നു ഒ​ന്നാം പ്ര​തി നി​നോ മാ​ത്യൂ​വും ര​ണ്ടാം പ്ര​തി അ​നു​ശാ​ന്തി​യും. ര​ണ്ടാം​പ്ര​തി​യു​ടെ വീ​ട്ടി​ല്‍ ഉ​ച്ച​യോ​ടെ​യെ​ത്തി​യ നി​നോ അ​നു​ശാ​ന്തി​യു​ടെ മൂ​ന്ന​ര വ​യ​സു​കാ​രി മ​ക​ള്‍ സ്വ​സ്തി​ക​യെ​യും ഭ​ര്‍​ത്താ​വി​ന്‍റെ അ​മ്മ ആ​ലം​കോ​ട് മ​ണ്ണൂ​ര്‍​ഭാ​ഗം തു​ഷാ​ര​ത്തി​ല്‍ ഓ​മ​ന (57)യേ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

അ​നു​ശാ​ന്തി​യു​മാ​യി ഒ​രു​മി​ച്ച് ജീ​വി​ക്കാ​നു​ള്ള ത​ട​സം ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു കൊ​ല​പാ​ത​കം. ആ​ക്ര​മ​ണ​ത്തി​ല്‍ അ​നു​ശാ​ന്തി​യു​ടെ ഭ​ര്‍​ത്താ​വ് ലി​ജീ​ഷി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.