കൊ​ച്ചി​യി​ൽ ഇ​നി ഇ​ക്കോ ഫ്ര​ണ്ട്‌​ലി ട്രാ​വ​ൽ; മെ​ട്രോ​യു​ടെ ഇ​ല​ക്ട്രി​ക് ബ​സ് നാ​ളെ സ​ർ​വീ​സ് ആ​രം​ഭി​ക്കും
Tuesday, January 14, 2025 7:35 PM IST
എ​റ​ണാ​കു​ളം: കൊ​ച്ചി മെ​ട്രോ​യു​ടെ ഇ​ല​ക്ട്രി​ക് ബ​സ് സ​ര്‍​വീ​സാ​യ 'മെ​ട്രോ ക​ണ​ക്ട്' നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കും. കൊ​ച്ചി​യെ പ​രി​സ്ഥി​തി സൗ​ഹൃ​ദ ന​ഗ​ര​മാ​ക്കു​ന്ന​തി​നും പൊ​തു​ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ല​ക്ട്രി​ക് ബ​സ് നി​ര​ത്തി​ലി​റ​ക്കു​ന്ന​ത്. വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ആ​ലു​വ- കൊ​ച്ചി​ൻ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട്, ക​ള​മ​ശേ​രി-​മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ഹൈ​ക്കോ​ര്‍​ട്ട്- എം​ജി റോ​ഡ് സ​ര്‍​ക്കു​ല​ര്‍, ക​ട​വ​ന്ത്ര- കെ.​പി. വ​ള്ളോ​ന്‍ റോ​ഡ് സ​ര്‍​ക്കു​ല​ര്‍, കാ​ക്ക​നാ​ട് വാ​ട്ട​ര്‍​മെ​ട്രോ-​ഇ​ന്‍​ഫോ​പാ​ര്‍​ക്ക്, കി​ന്‍​ഫ്ര പാ​ര്‍​ക്ക്-​ക​ള​ക്ട്രേ​റ്റ് എ​ന്നീ റൂ​ട്ടു​ക​ളി​ലാ​ണ് തു​ട​ക്ക​ത്തി​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ക.

ആ​ലു​വ-​എ​യ​ര്‍​പോ​ര്‍​ട്ട് റൂ​ട്ടി​ല്‍ 80 രൂ​പ​യും മ​റ്റു റൂ​ട്ടു​ക​ളി​ല്‍ അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ യാ​ത്ര​യ്ക്ക് മി​നി​മം 20 രൂ​പ​യു​മാ​ണ് പൂ​ര്‍​ണ​മാ​യും എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ ചെ​യ്ത ഇ​ല​ക്ട്രി​ക് ബ​സി​ലെ യാ​ത്ര നി​ര​ക്ക്.

33 സീ​റ്റു​ക​ളാ​ണ് ഒ​രു ബ​സി​ലു​ള്ള​ത്. ഡി​ജി​റ്റ​ല്‍ പേ​യ്‌​മെ​ന്‍റ് വ​ഴി​യാ​ണ് പ്ര​ധാ​ന​മാ​യും ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ സാ​ധി​ക്കു​ക. പ​ണം ന​ൽ​കി​യും ടി​ക്ക​റ്റ് എ​ട​ക്കാ​നാ​കും. യു​പി​ഐ വ​ഴി​യും രൂ​പേ ഡെ​ബി​റ്റ് കാ​ർ​ഡ്, കൊ​ച്ചി-1 കാ​ർ​ഡ് എ​ന്നി​വ വ​ഴി​യും പ​ണ​മ​ട​ച്ച് ടി​ക്ക​റ്റ് എ​ടു​ക്കാ​നാ​കും.

എ​യ​ര്‍​പോ​ര്‍​ട്ട് റൂ​ട്ടി​ല്‍ തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ 20 മി​നി​റ്റ് ഇ​ട​വി​ട്ടും തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ 30 മി​നി​റ്റ് ഇ​ട​വി​ട്ടും സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​കും. രാ​വി​ലെ 6.45 മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. രാ​ത്രി 11നാ​ണ് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്ന് ആ​ലു​വ​യി​ലേ​ക്കു​ള്ള അ​വ​സാ​ന സ​ര്‍​വീ​സ്. ‌‌

ക​ള​മ​ശേ​രി-​മെ​ഡി​ക്ക​ല്‍ കോ​ള​ജ് റൂ​ട്ടി​ല്‍ 30 മി​നി​റ്റ് ഇ​ട​വി​ട്ട് സ​ര്‍​വീ​സ് ഉ​ണ്ടാ​കും. രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കി​ട്ട 7.30 വ​രെ​യാ​ണ് സ​ര്‍​വീ​സ്. കാ​ക്ക​നാ​ട് വാ​ട്ട​ർ മെ​ട്രോ -കി​ൻ​ഫ്രാ -ഇ​ന്‍​ഫോ​പാ​ര്‍​ക്ക് റൂ​ട്ടി​ല്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴ് വ​രെ 25 മി​നി​റ്റ് ഇ​ട​വി​ട്ട് സ​ര്‍​വീ​സ് ഉ​ണ്ടാ​കും.

കാ​ക്ക​നാ​ട് വാ​ട്ട​ർ മെ​ട്രോ -ക​ള​ക്ട്രേ​റ്റ് റൂ​ട്ടി​ല്‍ 20 മി​നി​റ്റ് ഇ​ട​വി​ട്ട് രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കി​ട്ട് 7.30 വ​രെ സ​ര്‍​വീ​സ് ഉ​ണ്ടാ​കും. ഹൈ​ക്കോ​ര്‍​ട്ട്-​എം​ജി​റോ​ഡ് സ​ര്‍​ക്കു​ല​ര്‍ റൂ​ട്ടി​ല്‍ 10 മി​നി​റ്റ് ഇ​ട​വി​ട്ട് രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കി​ട്ട് 7.30 വ​രെ​യും ക​ട​വ​ന്ത്ര കെ.​പി. വ​ള്ളോ​ന്‍ റോ​ഡ്-​പ​ന​മ്പി​ള്ളി ന​ഗ​ർ റൂ​ട്ടി​ല്‍ 25 മി​നി​റ്റ് ഇ​ട​വി​ട്ട് രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കി​ട്ട് എ​ഴ് വ​രെ​യും സ​ര്‍​വീ​സ് ഉ​ണ്ടാ​കും.

എ​യ​ര്‍​പോ​ര്‍​ട്ട് റൂ​ട്ടി​ല്‍ നാ​ലു ബ​സു​ക​ളും ക​ള​മ​ശേ​രി റൂ​ട്ടി​ല്‍ ര​ണ്ട് ബ​സു​ക​ളും ഇ​ന്‍​ഫോ​പാ​ര്‍​ക്ക് റൂ​ട്ടി​ല്‍ ഒ​രു ബ​സും ക​ള​ക്ട്രേ​റ്റ് റൂ​ട്ടി​ല്‍ ര​ണ്ട് ബ​സു​ക​ളും ഹൈ​ക്കോ​ര്‍​ട്ട് റൂ​ട്ടി​ല്‍ മൂ​ന്നു ബ​സു​ക​ളും ക​ട​വ​ന്ത്ര റൂ​ട്ടി​ല്‍ ഒ​രു ബ​സു​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.