ദ​ർ​ശ​ന​പു​ണ്യ​മേ​കി തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി ദീ​പാ​രാ​ധ​ന; മ​ക​ര ജ്യോ​തി ദ​ർ​ശി​ച്ച് ഭ​ക്ത സ​ഹ​സ്ര​ങ്ങ​ൾ, സ​ന്നി​ധാ​നം ഭ​ക്തി​സാ​ന്ദ്രം
Tuesday, January 14, 2025 6:44 PM IST
പ​ത്ത​നം​തി​ട്ട: ഭ​ക്ത സ​ഹ​സ്ര​ങ്ങ​ൾ​ക്ക് ദ​ർ​ശ​ന പു​ണ്യ​മേ​കി ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ൽ തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി​യു​ള്ള ദീ​പാ​രാ​ധ​ന ന​ട​ന്നു. തൊ​ട്ടു​പി​ന്നാ​ലെ മ​നം​നി​റ​ച്ച് പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ മ​ക​ര ജ്യോ​തി തെ​ളി​ഞ്ഞു.

ആ​യി​ര​ക്ക​ണ​ക്കി​നു ഭ​ക്ത​രാ​ണ് പൊ​ന്ന​മ്പ​ല​മേ​ട്ടി​ലെ ദി​വ്യ ജ്യോ​ജി ദ​ർ​ശി​ക്കാ​നാ​യി സ​ന്നി​ധാ​ന​ത്തും വി​വി​ധ വ്യൂ ​പോ​യി​ന്‍റു​ക​ളി​ലു​മാ​യി കാ​ത്തു​നി​ന്നി​രു​ന്ന​ത്. ഏ​റി​യ പ​ങ്കും ഇ​ത​ര സം​സ്ഥാ​ന ഭ​ക്ത​രാ​യി​രു​ന്നു ഇ​ത്ത​വ​ണ മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന് ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത്. മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​ത്തി​ന് സ​മാ​പ​ന​മാ​യ​തോ​ടെ ഒ​രു തീ​ർ​ഥാ​ട​ന​കാ​ല​ത്തി​ന്‍റെ പു​ണ്യ​വും പേ​റി അ​യ്യ​പ്പ​ഭ​ക്ത​ര്‍ മ​ല​യി​റ​ങ്ങും.

തി​രു​വാ​ഭ​ര​ണ​ങ്ങ​ളും വ​ഹി​ച്ച് പ​ന്ത​ള​ത്തു​നി​ന്നു പു​റ​പ്പെ​ട്ട ഘോ​ഷ​യാ​ത്ര വൈ​കു​ന്നേ​ര​ത്തോ​ടെ ശ​രം​കു​ത്തി​യി​ലെ​ത്തി. അ​വി​ടെ ആ​ചാ​ര​പ​ര​മാ​യ വ​ര​വേ​ൽ​പ് ന​ല്‍​കി സ​ന്നി​ധാ​ന​ത്തേ​ക്ക് ആ​ന​യി​ച്ചു. കൊ​ടി​മ​ര​ച്ചു​വ​ട്ടി​ല്‍ ദേ​വ​സ്വം മ​ന്ത്രി​യും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും ചേ​ര്‍​ന്ന് തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്നു ത​ന്ത്രി​യും മേ​ല്‍​ശാ​ന്തി​യും ചേ​ര്‍​ന്ന് തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി ശ്രീ​കോ​വി​ലി​നു​ള്ളി​ലേ​ക്ക് എ​ത്തി​ച്ചു. പി​ന്നീ​ട് തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ ചാ​ര്‍​ത്തി 6.40 ഓ​ടെ മ​ഹാ​ദീ​പാ​രാ​ധ​ന ന​ട​ന്നു. ഇ​തേ സ​മ​യം പൊ​ന്ന​ന്പ​ല​മേ​ട്ടി​ല്‍ മ​ക​ര​ജ്യോ​തി തെ​ളി​ഞ്ഞു.

മ​ക​ര​വി​ള​ക്കി​നു​ശേ​ഷ​മു​ള്ള മ​ട​ക്ക​യാ​ത്ര​യ്ക്കാ​യി എ​ണ്ണൂ​റോ​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​മ്പ, നി​ല​യ്ക്ക​ല്‍, പ​ത്ത​നം​തി​ട്ട, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി എ​ത്തി​ച്ചി​ട്ടു​ള്ള ബ​സു​ക​ള്‍ തീ​ര്‍​ഥാ​ട​ക​രു​ടെ തി​ര​ക്കി​ന​നു​സ​രി​ച്ച് പ​മ്പ​യി​ല്‍​നി​ന്നും നി​ല​യ്ക്ക​ല്‍​നി​ന്നു​മാ​യി കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും യാ​ത്ര ന​ട​ത്തും.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.