പ​ത്ത​നം​തി​ട്ട പോ​ക്സോ കേ​സ്: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ, ആ​കെ പി​ടി​യി​ലാ​യ​ത് 44 പേ​ർ
Tuesday, January 14, 2025 2:17 PM IST
പ​ത്ത​നം​തി​ട്ട: പ​തി​നെ​ട്ടു​കാ​രി​യെ തു​ട​ര്‍​ച്ച​യാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍​കൂ​ടി അ​റ​സ്റ്റി​ല്‍. പ​ത്ത​നം​തി​ട്ട ടൗ​ണ്‍ സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ല്‍ നേ​ര​ത്തെ പി​ടി​യി​ലാ​യ ദീ​പു എ​ന്ന​യാ​ള്‍ വ​ഴി​യാ​ണ് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും തു​ട​ര്‍​ന്ന് ഇ​യാ​ളും പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​തോ​ടെ വി​വി​ധ കേ​സു​ക​ളി​ലാ​യി അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 44 ആ​യി. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ആ​കെ 58 പ്ര​തി​ക​ളു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ല​വും​തി​ട്ട, പ​ത്ത​നം​തി​ട്ട, പ​ന്ത​ളം, മ​ല​യാ​ല​പ്പു​ഴ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​പ്ര​കാ​രം കേ​സു​ക​ളു​ള്ള​ത്. പ​ത്ത​നം​തി​ട്ട പോ​ലീ​സ് എ​ടു​ത്ത ഒ​രു കേ​സ് തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ലം പോ​ലീ​സി​ന് കൈ​മാ​റി.

അ​റ​സ്റ്റ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു നി​ര്‍​ദേ​ശം ന​ല്‍​കി. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ കു​റ്റാ​രോ​പി​ത​രെ മു​ഴു​വ​ന്‍ ക​ണ്ടെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. നി​ല​വി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രി​ല്‍ ഒ​രാ​ള്‍ വി​ദേ​ശ​ത്താ​ണ്. ഇ​യാ​ള്‍ ഒ​ഴി​കെ മ​റ്റ് എ​ല്ലാ​വ​രെ​യും ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​റ​സ്റ്റ് ചെ​യ്യാ​നാ​കു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പ​ത്ത​നം​തി​ട്ട ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നു​ള്‍​പ്പെ​ടെ ഇ​ര​യാ​യ​താ​യി പെ​ണ്‍​കു​ട്ടി മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ശാ​സ്ത്രീ​യ തെ​ളി​വു​ക​ള​ട​ക്കം പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മ​റ്റും പ​രി​ശോ​ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​ജി. വി​നോ​ദ് കു​മാ​ര്‍ അ​റി​യി​ച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.