അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ദു​രു​ദ്ദേ​ശ​പ​രം; നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പി. ​ശ​ശി
Monday, January 13, 2025 4:41 PM IST
തി​രു​വ​ന​ന്ത​പു​രം: പി.​വി. അ​ന്‍​വ​ര്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ തി​ക​ച്ചും അ​ടി​സ്ഥാ​ന ര​ഹി​ത​വും ദു​രു​ദ്ദേ​ശ​ത്തോ​ട് കൂ​ടി​യു​ള്ള​തു​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി. പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ക്കാ​ന്‍ താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് പ​റ​യു​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും അ​ത്ത​ര​മൊ​രു സം​ഭ​വ​മെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ശ​ശി പ​റ​ഞ്ഞു.

പു​തി​യ രാ​ഷ്ട്രീ​യ അ​ഭ​യം ഉ​റ​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് അ​ന്‍​വ​ര്‍ ഇ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. നി​ല​നി​ല്‍​പ്പി​നു​വേ​ണ്ടി പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ട് മാ​പ്പ് ചോ​ദി​ക്കു​ന്ന​തി​നാ​യി ത​ന്‍റെ മു​ന്‍​കാ​ല ചെ​യ്തി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം മ​റ്റു​ള്ള​വ​രു​ടെ ത​ല​യി​ല്‍ കെ​ട്ടി​വെ​ച്ച് ര​ക്ഷ​പ്പെ​ടാ​നാ​ണ് അ​ന്‍​വ​ര്‍ ശ്ര​മി​ക്കു​ന്ന​ത്.

നു​ണ​പ​റ​ഞ്ഞും നു​ണ​പ്ര​ച​രി​പ്പി​ച്ചും മാ​ത്രം നി​ല​നി​ല്‍​ക്കാ​ന്‍ ക​ഴി​യു​ന്ന പ​ര​മ​ദ​യ​നീ​യ​മാ​യ അ​വ​സ്ഥ​യി​ലാ​ണ് അ​ന്‍​വ​ര്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​മു​മ്പും തി​ക​ച്ചും അ​വാ​സ്ത​വ​വും സ​ത്യ​വി​രു​ദ്ധ​വു​മാ​യ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ത​നി​ക്കെ​തി​രെ അ​ന്‍​വ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ള്‍​ക്കെ​തി​രെ താ​ന്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും കോ​ട​തി​യി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്യു​ക​യും പ്ര​സ്തു​ത കേ​സി​ല്‍ അ​ന്‍​വ​റി​നോ​ട് നേ​രി​ട്ട് ഹാ​ജ​രാ​വാ​ന്‍ കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​മു​ണ്ട്.​ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഒ​ന്ന് പോ​ലും തെ​ളി​യി​ക്കാ​ന്‍ ക​ഴി​യ​ത്ത​തി​ന്‍റെ ജാ​ള്യ​ത​യി​ൽ വീ​ണ്ടും വീ​ണ്ടും ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് സ്വ​യം പ​രി​ഹാ​സ്യ​നാ​വു​ക​യാ​ണ് അ​ന്‍​വ​ര്‍.

അ​ന്‍​വ​റി​ന്‍റെ ഈ ​ആ​രോ​പ​ണ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും ശ​ശി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രേ 150 കോ​ടി ക​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത് ശ​ശി പ​റ​ഞ്ഞി​ട്ടാ​ണെ​ന്ന് അ​ന്‍​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.