മ​ഹാ​കും​ഭ​മേ​ള​യ്ക്ക് ഇ​ന്നു തു​ട​ക്കം; 35 കോ​ടി തീ​ർ​ഥാ​ട​ക​രെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷ
Monday, January 13, 2025 9:00 AM IST
ല​ക്നോ/​പ്ര​യാ​ഗ്‌​രാ​ജ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഗം​ഗ, യ​മു​ന, സ​ര​സ്വ​തി ന​ദി​ക​ളു​ടെ സം​ഗ​മ​ഭൂ​മി​യി​ൽ മ​ഹാ​കും​ഭ​മേ​ള​യ്ക്ക് ഇ​ന്നു പൗ​ഷ് പൂ​ര്‍​ണി​മസ്‌​നാ​ന​ത്തോ​ടെ തു​ട​ക്ക​മാ​കും. 65 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രെ പ്ര​തീ​ക്ഷി​ക്കു​ന്ന മ​ഹാ​കും​ഭ​മേ​ള​യ്ക്ക് അ​ടു​ത്ത​മാ​സം 26ന് ​മ​ഹാ​ശി​വ​രാ​ത്രി​യോ​ടെ സ​മാ​പ​നം കു​റി​ക്കും.

മൂ​ന്നു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ എ​ന്ന ക​ണ​ക്കി​ൽ നാ​ല് വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ലാ​ണ് കും​ഭ​മേ​ള​ക​ളെ​ങ്കി​ൽ പ​ന്ത്ര​ണ്ടു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പ്ര​യാ​ഗ്‌​രാ​ജി​ൽ മാ​ത്ര​മാ​ണ് മ​ഹാ​കും​ഭ​മേ​ള. വി​ശ്വാ​സി​ക​ളു​ടെ സം​ഗ​മം എ​ന്ന​തി​ന​പ്പു​റം 144 വ​ര്‍​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി ആ​കാ​ശ​ത്ത് ഏ​ഴ് ഗ്ര​ഹ​ങ്ങ​ള്‍ നേ​ര്‍​രേ​ഖ​യി​ല്‍ അ​ണി​നി​ര​ക്കു​ന്ന വേ​ള​യി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ മ​ഹാ​കും​ഭ​മേ​ള.

ഇ​ത്ത​വ​ണ 35 കോ​ടി തീ​ർ​ഥാ​ട​ക​രെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി യു​പി ചീ​ഫ് സെ​ക്ര​ട്ട​റി മ​നോ​ജ് കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു. 45 ദി​വ​സം നീ​ളു​ന്ന മ​ഹാ​കും​ഭ​മേ​ള​യ്ക്കാ​യി സം​സ്ഥാ​ന​സ​ർ​ക്കാ​ർ 7000 കോ​ടി​യി​ലേ​റെ രൂ​പ​യാ​ണു നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റ​വു​മൊ​ടു​വി​ൽ ന​ട​ന്ന കും​ഭ​മേ​ള​യി​ൽ ശു​ചി​ത്വ​ത്തി​നാ​ണു പ്രാ​മു​ഖ്യം ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ ശു​ചി​ത്വ​ത്തി​നൊ​പ്പം സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​ജി​റ്റ​ൽ സേ​വ​ന​മാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. 2019ൽ ​ന​ട​ന്ന കും​ഭ​മേ​ള​യി​ൽ 24 കോ​ടി തീ​ർ​ഥാ​ട​ക​ർ പ​ങ്കെ​ടു​ത്തു​വെ​ന്നാ​ണ് ക​ണ​ക്ക്. ഇ​ത്ത​വ​ണ മ​ഹാ​കും​ഭ​മേ​ള​യി​ൽ ഇ​ത് 35 കോ​ടി​യി​ല​ധി​ക​മാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ഇ​ത്ത​വ​ണ നാ​ലാ​യി​രം ഹെ​ക്ട​ർ ഭൂ​മി​യാ​ണ് മ​ഹാ​കും​ഭ​മേ​ള​യ്ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം 3200 ഹെ​ക്ട​ർ ഭൂ​മി​യാ​യി​രു​ന്നു. 12 കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ​ത്തി​ലാ​ണ് കു​ടി​ലു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 1850 ഹെ​ക്ട​ർ സ്ഥ​ലം പാ​ർ​ക്കിം​ഗി​നാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ന്നു. 1.50 ല​ക്ഷം ശു​ചി​മു​റി​ക​ൾ ഇ​ത്ത​വ​ണ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

55 പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി 45,000 പോ​ലീ​സു​കാ​രെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​വ​രെ സം​വി​ധാ​നം ഉ​ണ്ടാ​കും. മ​ഹാ​കും​ഭ​മേ​ള ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷ​യ്ക്കാ​യി മൂ​വാ​യി​ര​ത്തി​ല​ധി​കം കാ​മ​റ​ക​ളും സ​ജ്ജീ​ക​രി​ക്കും.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.