ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ്: ക​പി​ൽ മി​ശ്ര​യെ ക​രാ​വ​ൽ ന​ഗ​റി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത് തെ​റ്റാ​യ തീ​രു​മാ​ന​മെ​ന്ന് മോ​ഹ​ൻ സിം​ഗ് ബി​ഷ്ട്
Sunday, January 12, 2025 4:21 PM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​രാ​വ​ൽ ന​ഗ​റി​ൽ ക​പി​ൽ മി​ശ്ര​യെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​നെ​തി​രെ സി​റ്റിം​ഗ് എം​എ​ൽ​എ​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ മോ​ഹ​ൻ സിം​ഗ് ബി​ഷ്ട്. തെ​റ്റാ​യ തീ​രു​മാ​നം എ​ന്നാ​ണ് ക​പി​ൽ മി​ശ്ര​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​നെ കു​റി​ച്ച് മോ​ഹ​ൻ സിം​ഗ് ബി​ഷ്ട് പ്ര​തി​ക​രി​ച്ച​ത്.

ശ​നി​യാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ ബി​ജെ​പി​യു​ടെ ര​ണ്ടാം ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക​യി​ലാ​ണ് ക​പി​ൽ മി​ശ്ര​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ൽ ആ​രെ നി​ർ​ത്തി​യാ​ലും വി​ജ​യി​ക്കാ​മെ​ന്ന പാ​ർ​ട്ടി​യു​ടെ ധാ​ര​ണ തെ​റ്റാ​ണെ​ന്നും മി​ശ്ര​യ്ക്ക് അ​വി​ടെ നി​ന്ന് വി​ജ​യി​ക്കാ​നാ​കി​ല്ലെ​ന്നും മോ​ഹ​ൻ സിം​ഗ് പ​റ​ഞ്ഞു. താ​ൻ മ​റ്റൊ​രു സീ​റ്റി​ലും മ​ത്സ​രി​ക്കി​ല്ലെ​ന്നും മോ​ഹ​ൻ സിം​ഗ് വ്യ​ക്ത​മാ​ക്കി.

ജ​നു​വ​രി 17ന് ​മു​ന്പ് ക​രാ​വ​ൽ ന​ഗ​റി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള നാ​മ​നി​ർ​ദേ​ശ​ക പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്നും മോ​ഹ​ൻ സിം​ഗ് അ​റി​യി​ച്ചു. 2020 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി​യി​ലെ ദു​ർ​ഗേ​ഷ് പ​ത​ക്കി​നെ തോ​ൽ​പ്പി​ച്ചാ​ണ് മോ​ഹ​ൻ സിം​ഗ് ബി​ഷ്ട് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നാ​ണ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച ക​പി​ൽ മി​ശ്ര പ​റ​ഞ്ഞ​ത്.

RELATED NEWS