കേ​ര​ള ഹൗ​സ് ആ​ക്ര​മ​ണം; വി.​ശി​വ​ദാ​സ​ന്‍ എം​പി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ വെ​റു​തെ​വി​ട്ടു
Thursday, January 9, 2025 8:07 PM IST
ന്യൂ​ഡ​ല്‍​ഹി: കേ​ര​ള ഹൗ​സ് ആ​ക്ര​മി​ച്ച കേ​സി​ൽ വി.​ശി​വ​ദാ​സ​ന്‍ എം​പി ഉ​ള്‍​പ്പെ​ടെ 10 പേ​രെ കോ​ട​തി വെ​റു​തെ​വി​ട്ടു. എ​സ്എ​ഫ്ഐ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ നി​തീ​ഷ് നാ​രാ​യ​ണ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് വെ​റു​തെ വി​ട്ട​ത്.

ഡ​ല്‍​ഹി റൗ​സ് അ​വ​ന്യൂ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 2013ൽ ​സോ​ളാ​ർ സ​മ​ര​കാ​ല​ത്താ​യി​രു​ന്നു സം​ഭ​വം. കേ​ര​ള ഹൗ​സി​ൽ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കോ​ലം ക​ത്തി​ച്ച് എ​സ്എ​ഫ്ഐ - ഡി​വൈ​എ​ഫ്ഐ​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

കാ​ർ പോ​ർ​ച്ചി​ൽ കോ​ലം ക​ത്തി​ച്ച​തി​നെ തു​ട​ർ​ന്ന് കേ​ര​ള ഹൗ​സ് തീ​വെ​ച്ചു ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളി​ലാ​ണ് ശി​വ​ദാ​സ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള പ​ത്ത് പ്ര​തി​ക​ൾ വി​ചാ​ര​ണ നേ​രി​ട്ട​ത്. 24 പ്ര​തി​ക​ളി​ൽ 14 പേ​രെ ക​ണ്ടെ​ത്താ​ത്താ​നാ​യി​ല്ല.

10 പ്ര​തി​ക​ളു​ടെ വി​ചാ​ര​ണ മാ​ത്ര​മാ​ണ് നി​ല​വി​ൽ റൗ​സ് അ​വ​ന്യൂ​വി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക കോ​ട​തി​യി​ൽ ന​ട​ന്ന​ത്. പ്ര​തി ചേ​ർ​ത്ത പ​ത്ത് പേ​രു​മാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് തെ​ളി​ക്കാ​നാ​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

കേ​സി​ൽ ക​ണ്ടെ​ത്താ​നാ​കാ​ത്ത പ​തി​നാ​ല് പേ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.