ജാ​മ്യ​ഹ​ർ​ജി ത​ള്ളി; ബോ​ചെ അ​ഴി​ക്കു​ള്ളി​ലേ​ക്ക്
Thursday, January 9, 2025 4:49 PM IST
കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രാ​യ ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ത​ള്ളി. എ​റ​ണാ​കു​ളം ഫ​സ്റ്റ്ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ബോ​ബി ചെ​മ്മ​ണൂ​രി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് വ​യ​നാ​ട് മേ​പ്പാ​ടി​യി​ലെ റി​സോ​ർ​ട്ട് വ​ള​പ്പി​ൽ വെ​ച്ച് ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന​ത് വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളെ​ന്ന വാ​ദ​മാ​ണു ബോ​ബി ഉ​യ​ർ​ത്തി​യ​ത്.

ന​ടി​യു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ചു എ​ന്നു​പ​റ​യു​ന്ന​ത് തെ​റ്റാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ർ​ത്ത​ക​ളി​ലും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​യാ​ളാ​ണ് പ​രാ​തി​ക്കാ​രി. അ​തു​കൊ​ണ്ടു ത​ന്നെ ജ്വ​ല്ല​റി​യു​ടെ പ​ബ്ലി​സി​റ്റി​ക്കു വേ​ണ്ടി​യാ​ണു ന​ടി​യെ കൊ​ണ്ടു​വ​ന്ന​തെ​ന്നും ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.

പ്ര​തി ന​ടി​യെ നി​ര​ന്ത​ര​മാ​യി അ​വ​ഹേ​ളി​ക്കു​ന്ന സ​മീ​പ​ന​മാ​ണു തു​ട​രു​ന്ന​ത്. ബോ​ബി​യു​ടെ ഫോ​ൺ പ​രി​ശോ​ധി​ക്ക​ണം. പ​രാ​തി​ക്കാ​രി​യെ നി​ര​ന്ത​ര​മാ​യി ലൈം​ഗി​കാ​ധി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ന്‍റെ തെ​ളി​വു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

RELATED NEWS