അ​ന്‍​വ​റി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​നം വൈ​കും
Thursday, January 9, 2025 4:21 PM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ര്‍ എം​എ​ല്‍​എ പി.​വി.​അ​ന്‍​വ​റി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​നം നീ​ളാ​ന്‍ സാ​ധ്യ​ത. ഇ​ക്കാ​ര്യ​ത്തി​ല്‍ തി​ര​ക്കി​ട്ട് തീ​രു​മാ​നം വേ​ണ്ടെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട്. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്ന കെ​പി​സി​സി ഭാ​ര​വാ​ഹി യോ​ഗം അ​ന്‍​വ​റി​ന്‍റെ വി​ഷ​യം ച​ര്‍​ച്ച ചെ​യ്‌​തേ​ക്കും.

രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ അ​ന്‍​വ​ര്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ലും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രാ​യി ന​ട​ത്തി​യ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ലും തി​രു​ത്ത് വേ​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട്. ഇ​തി​നു​ശേ​ഷം മ​തി തീ​രു​മാ​ന​മെ​ന്ന് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ കെ​പി​സി​സി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​ന്‍​വ​റി​നെ മു​ന്ന​ണി​യി​ല്‍ എ​ടു​ക്കു​ന്ന​തി​ല്‍ വ്യ​ക്തി​പ​ര​മാ​യി എ​തി​ര്‍​പ്പി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​രി​ച്ചി​രു​ന്നു. അ​ന്‍​വ​ര്‍ ന​ല്ല സു​ഹൃ​ത്തും രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​നു​മാ​ണെ​ന്നാ​ണ് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞ​ത്.

അ​ന്‍​വ​ര്‍ ഉ​യ​ര്‍​ത്തി​യ രാ​ഷ്ട്രീ​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ യോ​ജി​പ്പു​ണ്ടെ​ങ്കി​ലും മു​ന്ന​ണി പ്ര​വേ​ശ​ന​കാ​ര്യം പാ​ര്‍​ട്ടി ഇ​തു​വ​രെ ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചി​രു​ന്നു. ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​ശേ​ഷം ജ​യി​ലി​ല്‍ നി​ന്നി​റ​ങ്ങി​യ അ​ന്‍​വ​ര്‍ താ​ന്‍ യു​ഡി​എ​ഫി​ന് ഒ​പ്പ​മെ​ന്നാ​ണ് ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത് ആ​ശ​യ​കു​ഴ​പ്പ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച, സ​തീ​ശ​ന്‍റെ മ​യ​പ്പെ​ടു​ത്തി​യു​ള്ള പ്ര​തി​ക​ര​ണം ഇ​തെ​ല്ലാം അ​ന്‍​വ​ര്‍ വേ​ഗ​ത്തി​ല്‍ യു​ഡി​എ​ഫി​ല്‍ എ​ത്തു​മെ​ന്ന പ്ര​തീ​തി ജ​നി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ഏ​കാ​ഭി​പ്രാ​യം ഉ​രു​ത്തി​രി​ഞ്ഞി​ട്ടി​ല്ല. കെ​പി​സി​സി ഭാ​ര​വാ​ഹി യോ​ഗ​ത്തി​ലും നി​ര്‍​വ​ഹ​ക സ​മി​തി യോ​ഗ​ത്തി​ലും ച​ര്‍​ച്ച ചെ​യ്ത​ശേ​ഷം മ​തി തീ​രു​മാ​ന​മെ​ന്ന് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ നി​ല​പാ​ട് എ​ടു​ത്തി​ട്ടു​ണ്ട്.

അ​ന്‍​വ​ര്‍ യു​ഡി​എ​ഫി​ലേ​ക്ക് വ​രു​ന്ന​തി​നോ​ട് ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് അ​ട​ക്കം മ​ല​പ്പു​റം ജി​ല്ല​യി​ലെ നേ​താ​ക്ക​ള്‍​ക്ക് എ​തി​ര്‍​പ്പു​ണ്ട്. അ​വ​രു​ടെ വി​കാ​രം പ​രി​ഗ​ണി​ക്കാ​തെ മു​ന്ന​ണി​യി​ല്‍ എ​ടു​ത്താ​ല്‍ പാ​ര്‍​ട്ടി​യി​ലു​ണ്ടാ​വു​ന്ന അ​നു​ര​ണ​ന​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് ച​ര്‍​ച്ച ചെ​യ്യു​ന്നു​ണ്ട്. മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ നേ​രി​ല്‍ കാ​ണാ​ന്‍ അ​ന്‍​വ​ര്‍ താ​ത്‍​പ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​ന്‍​വ​ര്‍ വി​ഷ​യ​ത്തി​ല്‍ എ​ടു​ക്കു​ന്ന ഏ​തു തീ​രു​മാ​ന​ത്തി​നും ഒ​പ്പം നി​ല്‍​ക്കു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം കോ​ണ്‍​ഗ്ര​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ല്‍ മു​ന്ന​ണ​യി​ല്‍ ഭി​ന്ന​സ്വ​രം ഉ​യ​രു​ന്ന​തി​നോ​ടു ലീ​ഗി​നു താ​ത്‍​പ​ര്യ​മി​ല്ല. മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​ക​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​ല​പാ​ട് വേ​ണ്ടെ​ന്നാ​ണ് ലീ​ഗ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.