ബോ​ചെ​യ്‌​ക്കെ​തി​രേ കു​രു​ക്ക് മു​റു​ക്കി പോ​ലീ​സ്
Thursday, January 9, 2025 4:06 PM IST
സ്വ​ന്തം ലേ​ഖി​ക
കൊ​ച്ചി: ന​ടി ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രേ കു​രു​ക്ക് മു​റു​ക്കി പോ​ലീ​സ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​ന് ഇ​യാ​ളെ വീ​ണ്ടും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി. ബു​ധ​നാ​ഴ്ച രാ​ത്രി​യും വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

കൂ​സ​ലൊ​ട്ടും ഇ​ല്ലാ​തെ ചി​രി​ച്ചു കൊ​ണ്ടാ​ണ് ബോ​ബി വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും ആ​രേ​യും അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും ആ​വ​ര്‍​ത്തി​ച്ച ബോ​ബി കു​റ്റ​ബോ​ധ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

രാ​ത്രി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​യാ​ളെ ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും താ​ന്‍ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് ഇ​യാ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​ത്. പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ദു​രു​ദ്ദേ​ശ​പ​ര​മാ​യി​രു​ന്നി​ല്ല. അ​ഭി​മു​ഖ​ങ്ങ​ളി​ല​ട​ക്കം പ​ങ്കു​വ​ച്ച​ത് പു​രാ​ണ​ത്തി​ലെ കാ​ര്യ​ങ്ങ​ളാ​ണെ​ന്നും അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗ​ങ്ങ​ളെ​ന്ന​തു തെ​റ്റി​ദ്ധാ​ര​ണ മാ​ത്ര​മെ​ന്നും ബോ​ബി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

15 ഓ​ളം കാ​ര​ണ​ങ്ങ​ള്‍ നി​ര​ത്തി ജാ​മ്യ​ത്തെ എ​തി​ർ​ത്ത് പോ​ലീ​സ്

കേ​സി​ന് ആ​സ്പ​ദ​മാ​യ 15 ഓ​ളം കാ​ര​ണ​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ കാ​ണി​ച്ച് ബോ​ചെ​യു​ടെ ജാ​മ്യ​ത്തെ പ്രോ​സി​ക്യൂ​ഷ​ൻ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ക​യാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ ന​ടി ഹ​ണി റോ​സി​നെ ലൈം​ഗി​ക​മാ​യ അ​ധി​ക്ഷേ​പി​ച്ച​തി​നു​ള്ള വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ത​ങ്ങ​ളു​ടെ കൈ​യി​ലു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്. ഇ​ത് കാ​ണി​ച്ച് ബോ​ചെ​യു​ടെ ജാ​മ്യ​ത്തെ പോ​ലീ​സ് എ​തി​ര്‍​ത്തു.

ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടാ​നു​ള്ള അ​പേ​ക്ഷ പോ​ലീ​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ബോ​ചെ​യ്ക്കു വേ​ണ്ടി വാ​ദി​ക്കു​ന്ന​ത് മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ബി. ​രാ​മ​ന്‍​പി​ള്ള​യാ​ണ്.

മൊ​ബൈ​ല്‍ ഫോ​ണ്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക്

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​ന്ന് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കും. പ​രാ​തി​ക്കാ​രി​യോ​ട് മ​റ്റെ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ മോ​ശ​മാ​യ സം​ഭാ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള​ള കാ​ര്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണ്.

അ​തി​നി​ടെ, കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ ന​ടി ഹ​ണി റോ​സ് ബു​ധ​നാ​ഴ്ച വൈ​കി​ട്ട് കോ​ട​തി​യി​ലെ​ത്തി ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യി​രു​ന്നു. എ​റ​ണാ​കു​ളം ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലെ​ത്തി​യാ​ണ് ന​ടി ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യ​ത്.

ര​ഹ​സ്യ​മൊ​ഴി​യു​ടെ പ​ക​ര്‍​പ്പ് ഇ​ന്ന് പോ​ലീ​സി​ന് ല​ഭി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പു​ട്ട വി​മ​ലാ​ദി​ത്യ പ​റ​ഞ്ഞു. പ​ക​ര്‍​പ്പ് ല​ഭി​ച്ച ശേ​ഷം ബോ​ബി​ക്കെ​തി​രെ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചു​മ​ത്തു​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മു​ണ്ടാ​കും.

ലൈം​ഗി​ക അ​ധി​ക്ഷേ​പ​ത്തി​നും അ​തി​ക്ര​മ​ത്തി​നും ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത​യി​ലെ 75 (1) (1), 75 (1), (4) വ​കു​പ്പു​ക​ളും ഐ​ടി ആ​ക്ടി​ലെ 67-ാം വ​കു​പ്പും പ്ര​കാ​ര​മാ​ണ് ബോ​ചെ​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ലൈം​ഗി​കാ​തി​ക്ര​മം ജാ​മ്യ​മി​ല്ലാ വ​കു​പ്പാ​യ​തി​നാ​ല്‍ പ്ര​തി​ക്കു ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി​വ​രും.

കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ ല​ഭി​ച്ചാ​ല്‍ യു​ട്യൂ​ബ് ചാ​ന​ലു​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ന്ന് പോ​ലീ​സ്

ബോ​ചെ​യ്ക്ക് എ​തി​രെ​യു​ള്ള പ​രാ​തി​ക്കു പു​റ​മേ ന​ടി ആ​ദ്യം ന​ല്‍​കി​യ പ​രാ​തി​യി​ല്‍ 30 പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ല്‍ ഒ​രാ​ളു​ടെ അ​റ​സ്റ്റും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​കേ​സി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം നി​ല​വി​ല്‍ ന​ടി കൂ​ടു​ത​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​ക​ള്‍ ല​ഭി​ച്ചാ​ല്‍ യു​ട്യൂ​ബ് ചാ​ന​ലു​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്.

ക​മ്മീ​ഷ​ണ​ര്‍ നി​യ​ന്ത്രി​ച്ചു; പോ​ലീ​സ് എ​ത്തി​യ​ത് 50 മു​റി​ക​ള്‍ ബു​ക്ക് ചെ​യ്യാ​നെ​ന്ന രീ​തി​യി​ല്‍

എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ എ​സി​പി സി. ​ജ​യ​കു​മാ​റി​ന് ന​ടി ഹ​ണി റോ​സ് പ​രാ​തി ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പു​ട്ട വി​മ​ലാ​ദി​ത്യ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നീ​ഷ് ജോ​യി​ക്ക് വ​യ​നാ​ട്ടി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​യ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

തു​ട​ര്‍​ന്ന് എ​സ്‌​ഐ അ​നൂ​പ് ചാ​ക്കോ, എ​എ​സ്‌​ഐ ഷാ​ജി, സി​പി​ഒ​മാ​രാ​യ ഗി​രീ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഷി​ബു എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘം ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. മൊ​ബൈ​ല്‍ ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള യാ​ത്ര​യി​ല്‍ ക​മ്മീ​ഷ​ണ​ര്‍ പു​ട്ട വി​മ​ലാ​ദി​ത്യ​യും ഡി​സി​പി അ​ശ്വ​തി ജി​ജി​യും എ​സി​പി സി.​ജ​യ​കു​മാ​റും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വേ​ണ്ട നി​ര്‍​ദേ​ശം ന​ല്‍​കി.

വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ആ​റി​ന് വ​യ​നാ​ട് മേ​പ്പാ​ടി ക​ള്ളാ​ടി​ക്ക​ടു​ത്തു​ള്ള "ബോ​ചെ ആ​യി​ര​മേ​ക്ക​ര്‍' എ​സ്‌​റ്റേ​റ്റി​ല്‍ എ​ത്തി​യ പോ​ലീ​സ് സം​ഘം ബോ​ചെ എ​വി​ടെ​യാ​ണ് ഉ​ള്ള​തെ​ന്ന് ക​ണ്ടെ​ത്താ​നാ​കാ​തെ നാ​ലു മ​ണി​ക്കൂ​റോ​ളം അ​തി​നു​ള്ളി​ല്‍ ചെ​ല​വ​ഴി​ച്ചു. ലോ​ക്ക​ല്‍ പോ​ലീ​സി​നെ പോ​ലും അ​റി​യി​ക്കാ​തെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സും വ​യ​നാ​ട് എ​സ്പി ത​പോ​ഷ് ബ​സു​മ​താ​രി​യു​ടെ സ്‌​ക്വാ​ഡും ചേ​ര്‍​ന്നാ​യി​രു​ന്നു ബോ​ചെ​യ്‌​ക്കെ​തി​രെ നീ​ങ്ങി​യ​ത്.

ര​ണ്ടു​വ​ശ​വും തേ​യി​ല​ത്തോ​ട്ട​ങ്ങ​ള്‍ നി​റ​ഞ്ഞ ഒ​രു വാ​ഹ​ന​ത്തി​ന് മാ​ത്രം ക​ട​ന്നു പോ​കാ​ന്‍ ക​ഴി​യു​ന്ന ഇ​ടു​ങ്ങി​യ വ​ഴി​യാ​യി​രു​ന്നു അ​വി​ടെ. ഈ ​സ്ഥ​ല​ത്ത് ബോ​ചെ എ​വി​ടെ​യാ​ണ് ഉ​ള്ള​തെ​ന്ന് ക​ണ്ടെ​ത്തു​ക ദു​സ​ഹം ത​ന്നെ​യാ​യി​രു​ന്നു.

ഒ​ടു​വി​ല്‍ എ​സ്‌​ഐ അ​നൂ​പ് മ​റ്റൊ​രു ബു​ദ്ധി​യി​റ​ക്കി. ത​ങ്ങ​ള്‍​ക്ക് 50 പേ​ര്‍​ക്കു​ള്ള മു​റി ആ​വ​ശ്യ​മു​ണ്ട്. അ​തൊ​ന്നു കാ​ണി​ച്ചു ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് വാ​ഹ​നം തി​രി​ച്ചു നി​ര്‍​ത്തി. മു​റി കാ​ണു​ന്ന​തി​നാ​യി നീ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ബോ​ചെ​യു​ടെ വാ​ഹ​നം പോ​ലീ​സി​ന്‍റെ ക​ണ്ണി​ല്‍​പ്പെ​ട്ട​ത്. ഈ ​സ​മ​യം റി​സോ​ര്‍​ട്ടി​ല്‍​നി​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ പു​റ​ത്തു​പോ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് എ​സ്‌​ഐ അ​നൂ​പും സം​ഘ​വും കാ​ര്‍ വ​ള​ഞ്ഞ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ഒ​ളി​വി​ല്‍ പോ​കു​ന്ന​ത് മു​ന്‍​കൂ​ട്ടി ക​ണ്ടു​കൊ​ണ്ട് കൂ​ടി​യാ​യി​രു​ന്നു ഈ ​നീ​ക്കം. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ രാ​ത്രി എ​ട്ടോ​ടെ ഇ​യാ​ളെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.