മാ​പ്പു​പ​റ​യാ​ൻ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​ർ; കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി
Thursday, January 9, 2025 1:48 PM IST
കൊ​ച്ചി: മാ​പ്പു പ​റ​യാ​ൻ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​ർ. ന​ടി ഹ​ണി റോ​സ് ന​ൽ​കി​യ ലൈം​ഗി​കാ​ധി​ക്ഷേ​പ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ ബോ​ബി​യെ എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ളോ​ടു വീ​ണ്ടും പ്ര​തി​ക​രി​ച്ച​ത്. ദ്വ​യാ​ർ​ഥ പ്ര​യോ​ഗം ന​ട​ത്തി എ​ന്ന​തു​മാ​ത്ര​മാ​ണു ത​നി​ക്കെ​തി​രെ​യു​ള്ള കേ​സ് എ​ന്നും ബോ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യാ​ണ്. അ​ഡ്വ. ബി ​രാ​മ​ന്‍​പി​ള്ള​യാ​ണ് പ്ര​തി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ​ത്. ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്നും അ​ത് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ത​നി​ക്കെ​തി​രേ ഉ​യ​രു​ന്ന​ത് വ്യാ​ജ ആ​രോ​പ​ണ​മാ​ണെ​ന്ന് കോ​ട​തി​യി​ലും ബോ​ബി ആ​വ​ർ​ത്തി​ച്ചു. ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ചു എ​ന്നു​പ​റ​യു​ന്ന​ത് തെ​റ്റാ​ണ്. 30 മ​ണി​ക്കൂ​റാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നും ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡി​ജി​റ്റ​ൽ തെ​ളി​വ് ഹാ​ജ​രാ​ക്കാ​മെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ച​പ്പോ​ൾ ഈ ​ഘ​ട്ട​ത്തി​ൽ വീ​ഡി​യോ കാ​ണേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. പ​രാ​തി​ക്കാ​രി ത​ന്നെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ടെ​ന്നും വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​നു ശേ​ഷ​വും ഇ​രു​വ​രും സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.

അ​തേ​സ​മ​യം, ജാ​മ്യ​ത്തെ എ​തി​ർ​ത്ത പ്രോ​സി​ക്യൂ​ഷ​ൻ ബോ​ബി ചെ​യ്ത​ത് ഗൗ​ര​വ​മേ​റി​യ കു​റ്റ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്ന് ഹ​ണി റോ​സി​ന്‍റെ പ​രാ​തി കോ​ട​തി​യി​ൽ വാ​യി​ച്ചു. കേ​സി​ന്‍റെ മെ​റി​റ്റി​ലേ​ക്ക് ക​ട​ക്കു​ന്നി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി കേ​സി​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം വി​ധി പ​റ​യു​മെ​ന്ന് അ​റി​യി​ച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.