ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ക​ര​ണം അ​ടി​ച്ചു​പൊ​ളി​ക്കാ​ൻ ആ​ളി​ല്ലാ​താ​യി​പ്പോ​യി: ജി.​സു​ധാ​ക​ര​ന്‍
Thursday, January 9, 2025 12:25 PM IST
ആ​ല​പ്പു​ഴ: ലൈം​ഗി​ക അ​ധി​ക്ഷേ​പ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​ൻ​മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ക​ര​ണം അ​ടി​ച്ചു​പൊ​ളി​ക്കാ​ൻ ആ​ളി​ല്ലാ​താ​യി​പ്പോ​യി. ആ​ല​പ്പു​ഴ​യി​ൽ ആ​യി​രു​ന്നു​വെ​ങ്കി​ൽ ത​ങ്ങ​ൾ ത​ല്ലി​യേ​നെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ​യി​ല്‍ പൊ​തു​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജി.​സു​ധാ​ക​ര​ന്‍. പ​ണ​ത്തി​ന്‍റെ അ​ഹ​ങ്കാ​രം കൊ​ണ്ട് എ​ന്തും ചെ​യ്യാം എ​ന്നാ​ണ് വി​ചാ​രം. അ​വ​ൻ പ​ര​നാ​റി​യാ​ണ്. വെ​റും പ്രാ​കൃ​ത​നും കാ​ട​നു​മാ​ണ്.

അ​യാ​ൾ​ക്ക് ഒ​രു സം​സ്കാ​ര​മേ​യു​ള്ളൂ അ​ത് ലൈം​ഗി​ക സം​സ്കാ​ര​മാ​ണ്. ഇ​വി​ടു​ത്തെ മ​ഹി​ളാ സം​ഘ​ട​ന​ക​ളും ബു​ദ്ധി​ജീ​വി​ക​ളും എ​വി​ടെ​പ്പോ​യെ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു.

അ​ശ്ലീ​ല​ച്ചു​വ​യു​ള്ള ഒ​റ്റ പോ​സ്റ്റ് ഇ​ട്ട​പ്പോ​ൾ ത​ന്നെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യേ​ണ്ട​താ​യി​രു​ന്നു. എ​ന്നി​ട്ട് അ​റ​സ്റ്റ് ചെ​യ്തോ എ​ന്നും സു​ധാ​ക​ര​ന്‍ ചോ​ദി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.