കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ വി​സ​മ്മ​തി​ച്ചു; ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് അ​റ​സ്റ്റ് വാ​റ​ണ്ട്
Thursday, January 9, 2025 1:32 AM IST
കൊ​ച്ചി: ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജ​ന്‍ ഖൊ​ബ്ര​ഗ​ഡെ​യ്ക്ക് ഹൈ​ക്കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ണ്ട്.

ഈ ​മാ​സം 20ന് ​അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്കാ​ൻ ഡി​വി​ഷ​ന്‍ ബെ​ഞ്ച് പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഡോ​ക്ട​ര്‍​ക്ക് പ്രൊ​മോ​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്ന ഉ​ത്ത​ര​വി​റ​ക്കാ​ത്ത​തി​ലാ​ണ് ക​ടു​ത്ത ന​ട​പ​ടി.

ആ​രോ​ഗ്യ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡോ. ​ബി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​ല്‍​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.

2023ലാ​യി​രു​ന്നു ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ന് നി​യ​മ​നം ന​ല്‍​ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ വി​ധി ഉ​ണ്ടാ​യ​ത്. ഇ​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ലും പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​യും സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഉ​ത്ത​ര​വി​റ​ക്കാ​ന്‍ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ ഹൈ​ക്കോ​ട​തി ആ​രോ​ഗ്യ വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ ഡോ ​ബി. ഉ​ണ്ണി​കൃ​ഷ്ണ​ന് അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ആ​രോ​ഗ്യ വ​കു​പ്പ് സ്വീ​ക​രി​ച്ചി​ല്ല. തു​ട​ര്‍​ന്നാ​ണ് കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യി​ല്‍ ജ​സ്റ്റീ​സു​മാ​രാ​യ എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, സി. ​ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.