ഹാ​മി​ൽ​ട്ട​ണി​ൽ കി​വീ​സി​ന് 113 റ​ൺ​സ് ജ​യം, പ​ര​മ്പ​ര; ല​ങ്ക​യ്ക്ക് ആ​ശ്വാ​സ​മാ​യി തീ​ക്ഷണ​യു​ടെ ഹാ​ട്രി​ക്
Wednesday, January 8, 2025 3:22 PM IST
ഹാ​മി​ൽ​ട്ട​ൺ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ന്യൂ​സി​ല​ൻ​ഡ്. ഹാ​മി​ൽ​ട്ട​ണി​ൽ ന​ട​ന്ന ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ 113 റ​ൺ​സി​നാ​യി​രു​ന്നു ആ​തി​ഥേ​യ​രു​ടെ വി​ജ​യം. മ​ഴ മൂ​ലം 37 ഓ​വ​റാ​യി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 256 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ല​ങ്ക 142 റ​ൺ​സി​നു പു​റ​ത്താ​യി.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ക​മി​ന്ദു മെ​ൻ​ഡി​സ് (64) ആ​ണ് ല​ങ്ക​ൻ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. അ​തേ​സ​മ​യം, അ​വി​ഷ്ക ഫെ​ർ​ണാ​ണ്ടോ (10), ജ​നി​ത് ലി​യാ​ന​ഗെ (22), ച​മി​ദു വി​ക്ര​മ​സിം​ഗെ (17) എ​ന്നി​വ​രൊ​ഴി​കെ മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം പോ​ലും ക​ട​ക്കാ​നാ​യി​ല്ല.

ന്യൂ​സി​ല​ൻ​ഡി​നു വേ​ണ്ടി വി​ല്യം ഒ​റൂ​ർ​ക്കെ മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ജേ​ക്ക​ബ് ഡ​ഫി ര​ണ്ടും മാ​റ്റ് ഹെ​ൻ‌​റി, ന​ഥാ​ൻ സ്മി​ത്ത്, മി​ച്ച​ൽ സാ​ന്‍റ്ന​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

നേ​ര​ത്തെ, സെ​ഡ​ൻ പാ​ർ​ക്കി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡ് അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ര​ചി​ൻ‌ ര​വീ​ന്ദ്ര​യു​ടെ​യും മാ​ർ​ക്ക് ചാ​പ്മാ​ന്‍റെ​യും ക​രു​ത്തി​ലാ​ണ് മി​ക​ച്ച സ്കോ​ർ നേ​ടി​യ​ത്. ര​ചി​ൻ 63 പ​ന്തി​ൽ ഒ​മ്പ​തു ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റു​മ​ട​ക്കം 79 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ ചാ​പ്മാ​ൻ 52 പ​ന്തി​ൽ അ​ഞ്ചു ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റു​മു​ൾ​പ്പെ​ടെ 62 റ​ൺ​സെ​ടു​ത്തു.

ഡാ​രി​ൽ മി​ച്ച​ൽ (38), ഗ്ലെ​ൻ ഫി​ലി​പ്സ് (22), മി​ച്ച​ൽ സാ​ന്‍റ്ന​ർ (20) എ​ന്നി​വ​രും ത​ര​ക്കേ​ടി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ൾ ന​ല്കി.

അ​തേ​സ​മ​യം, ച​രി​ത്ര ഹാ​ട്രി​ക് സ്വ​ന്ത​മാ​ക്കി​യ മ​ഹീ​ഷ് തീ​ക്ഷ​ണ​യു​ടെ ബൗ​ളിം​ഗാ​ണ് തോ​ൽ​വി​യി​ലും ല​ങ്ക​യ്ക്ക് ആ​ശ്വാ​സ​മാ​യ​ത്. കി​വീ​സ് നാ​യ​ക​ൻ മി​ച്ച​ല്‍ സാ​ന്‍റ്ന​റെ​യും ന​ഥാ​ന്‍ സ്മി​ത്തി​നെ​യും മാ​റ്റ് ഹെ​ന്‍‌​റി​യെ​യും പു​റ​ത്താ​ക്കി​യാ​ണ് തീ​ക്ഷ​ണ ഹാ​ട്രി​ക് നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. ഇ​തു​ൾ​പ്പെ​ടെ നാ​ലു​വി​ക്ക​റ്റു​ക​ളാ​ണ് താ​രം വീ​ഴ്ത്തി​യ​ത്. ഇ​തോ​ടെ, ഏ​ക​ദി​ന​ത്തി​ൽ ഹാ​ട്രി​ക് നേ​ടു​ന്ന ഏ​ഴാ​മ​ത്തെ ല​ങ്ക​ൻ ബൗ​ള​റാ​യി തീ​ക്ഷ​ണ.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.