ക​ർ​ണാ​ട​ക​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​ക്കൂ​ലി കെ​എ​സ്ആ​ർ​ടി​സി ഉ​ട​ൻ കൂ​ട്ടും
Tuesday, January 7, 2025 9:30 PM IST
ചാ​ത്ത​ന്നൂ​ർ: ക​ർ​ണാ​ട​ക​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​ക്കൂ​ലി 16.5 ശ​ത​മാ​നം വ​രെ കെ​എ​സ്ആ​ർ​ടി​സി വ​ർ​ധി​പ്പി​ക്കും. ഉ​ട​ൻ​ത​ന്നെ നി​ര​ക്ക് വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ വ​ർ​ധി​പ്പി​ച്ച നി​ര​ക്കാ​ണ് യാ​ത്ര​ക്കാ​രി​ൽ​നി​ന്നും ഈ​ടാ​ക്കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി​യും ഉ​ട​ൻ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ അ​വ​രു​ടെ ബ​സു​ക​ളി​ൽ 14 മു​ത​ൽ 16.5 ശ​ത​മാ​നം വ​രെ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ലാ​ക്കി. ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ലാ​ണ് 14 ശ​ത​മാ​നം വ​ർ​ധ​ന.

അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന രാ​ജ ഹം​സ, നോ​ൺ എ​സി സ്ലീ​പ്പ​ർ, ഐ​രാ​വ​ത് , മ​ൾ​ട്ടി ആ​ക്സി​ൽ ബ​സു​ക​ൾ, കൊ​റോ​ണ സ്ലീ​പ്പ​റു​ക​ൾ , ഫ്ലൈ​ബ​സ്, അം​ബാ​രി തു​ട​ങ്ങി​യ ആ​ഡം​ബ​ര അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ബ​സി​ന്‍റെ ക്ലാ​സ് അ​നു​സ​രി​ച്ചാ​ണ് 16.5 ശ​ത​മാ​നം വ​രെ വ​ർ​ധ​ന. ഇ​ത്ത​രം ആ​ഡം​ബ​ര അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ കേ​ര​ള​ത്തി​ലും സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

ക​ർ​ണാ​ട​ക​ത്തി​നു​ള്ളി​ലെ നി​ര​ക്ക് വ​ർ​ധ​ന കേ​ര​ള​ത്തി​ന് ബാ​ധ​ക​മ​ല്ലെ​ങ്കി​ലും അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ഇ​ത് ബാ​ധ​ക​മാ​ണ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​നു​ക​ൾ ത​മ്മി​ലു​ള്ള ധാ​ര​ണ​യാ​ണ് ഇ​ത്.

ഇ​ത​നു​സ​രി​ച്ച് ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ട്രാ​ൻ​സ് പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ കേ​ര​ള​ത്തി​ലെ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള നി​ര​ക്ക് ക​ർ​ണാ​ട​ക​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി​യും ഈ​ടാ​ക്ക​ണം. എ​ന്നാ​ൽ കേ​ര​ള​ത്തി​ന​ക​ത്ത് കെ ​എ​സ് ആ​ർ​ടി​സി​യു​ടെ മ​റ്റ് സ​ർ​വീ​സു​ക​ൾ​ക്ക് ഇ​ത് ബാ​ധ​ക​മ​ല്ല.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ ത​ല​പ്പാ​ടി വ​രെ പോ​കു​ന്ന​തി​ന് കെ ​എ​സ് ആ​ർ​ടി​സി​യി​ൽ കേ​ര​ള​ത്തി​ലെ യാ​ത്രാ നി​ര​ക്ക് അ​നു​സ​രി​ച്ചു​ള്ള ടി​ക്ക​റ്റ് ചാ​ർ​ജാ​യി​രി​ക്കും. എ​ന്നാ​ൽ മം​ഗ​ലാ​പു​ര​ത്തേ​യ്ക്കു​ള്ള ടി​ക്ക​റ്റ് ആ​ണെ​ങ്കി​ൽ അ​തി​ന് ക​ർ​ണാ​ട​ക ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ടി​ക്ക​റ്റ് നി​ര​ക്കാ​യി​രി​ക്കും. ക​ർ​ണാ​ട​ക​ത്തി​നു​ള്ളി​ൽ ക​ട​ന്നാ​ൽ കെഎ​സ്ആ​ർ​ടി​സി​യും അ​വി​ട​ത്തെ പു​തി​യ നി​ര​ക്ക​നു​സ​രി​ച്ച് ടി​ക്ക​റ്റ് ചാ​ർ​ജ് ഈ​ടാ​ക്ക​ണം.

ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ക​ർ​ണ്ണാ​ട​ക​യി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളെ​യാ​ണ്. ഐ ​ടി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യും തീ​ർ​ത്ഥാ​ട​ക​രെ​യും ഇ​ത് ബാ​ധി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.