അ​ഗ​സ്ത്യാ​ർ​കൂ​ടം ട്ര​ക്കിം​ഗ് : ര​ജി​സ്ട്രേ​ഷ​ൻ ബു​ധ​നാ​ഴ്ച തു​ട​ങ്ങും
Tuesday, January 7, 2025 8:09 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ഗ​സ്ത്യാ​ർ​കൂ​ടം ട്ര​ക്കിം​ഗി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ബു​ധ​നാ​ഴ്ച തു​ട​ങ്ങും. ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ 11നു ​തു​ട​ങ്ങും. വ​നം വ​കു​പ്പി​ന്‍റെ www.forest.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ serviceonline. gov.in/ trekking എ​ന്ന ലി​ങ്കി​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യും ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

ജ​നു​വ​രി 20 മു​ത​ൽ ഫെ​ബ്രു​വ​രി 22 വ​രെ​യാ​ണ് ട്ര​ക്കിം​ഗ്. ട്ര​ക്കിം​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ​രു​ത്ത​രു​ടെ​യും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ന്പ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. സ​ന്ദ​ർ​ശ​ക​രു​ടെ സൗ​ക​ര്യാ​ർ​ഥം ഈ ​വ​ർ​ഷ​ത്തെ ബു​ക്കിം​ഗ് മൂ​ന്ന് ഘ​ട്ട​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജ​നു​വ​രി 20 മു​ത​ൽ 31 വ​രെ​യു​ള്ള ട്ര​ക്കിം​ഗി​ന് ജ​നു​വ​രി എ​ട്ടി​നും ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ 10 വ​രെ​യു​ള്ള ട്ര​ക്കിം​ഗി​ന് ജ​നു​വ​രി 21നും ​ഫെ​ബ്രു​വ​രി 11 മു​ത​ൽ 22 വ​രെ​യു​ള്ള ട്ര​ക്കിം​ഗി​ന് ഫെ​ബ്രു​വ​രി മൂ​ന്നി​നു​മാ​ണ് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യേ​ണ്ട​ത്. വെ​ബ്സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ ക​ർ​ശ​ന​മാ​യും പാ​ലി​ക്ക​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.