അ​ശ്ലീ​ല പ​രാ​മ​ർ​ശം; ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രെ ഹ​ണി റോ​സ് പ​രാ​തി ന​ൽ​കി
Tuesday, January 7, 2025 6:44 PM IST
കൊ​ച്ചി: ബോ​ബി ചെ​മ്മ​ണ്ണൂ​ർ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ന​ടി ഹ​ണി റോ​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഓ​ഗ​സ്റ്റ് ഏ​ഴി​ന് ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ക​ണ്ണൂ​ർ ആ​ല​ക്കോ​ട്ടെ ജ്വ​ല്ല​റി ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​പ്പോ​ൾ ലൈം​ഗി​കാ​തി​ക്ര​മം നേ​രി​ട്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കൊ​ച്ചി സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് ന​ടി പ​രാ​തി ന​ൽ​കി​യ​ത്. പി​ന്നീ​ട് ഇ​ക്കാ​ര്യം ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ന​ടി വെ​ളി​പ്പെ​ടു​ത്തി. ബോ​ബി ചെ​മ്മ​ണ്ണൂ​ർ താ​ങ്ക​ൾ എ​നി​ക്കെ​തി​രെ തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​യ അ​ശ്ളീ​ല അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കെ​തി​രെ ഞാ​ൻ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി കൊ​ടു​ത്തി​ട്ടു​ണ്ട്.

താ​ങ്ക​ളു​ടെ ത​ന്നെ മാ​ന​സി​ക​നി​ല​യു​ള്ള താ​ങ്ക​ളു​ടെ കു​ട്ടാ​ളി​ക​ൾ​ക്കെ​തി​രെ​യു​ള്ള പ​രാ​തി​ക​ൾ പി​ന്നാ​ലെ ഉ​ണ്ടാ​വും. താ​ങ്ക​ൾ താ​ങ്ക​ളു​ടെ പ​ണ​ത്തി​ന്‍റെ ഹു​ങ്കി​ൽ വി​ശ്വ​സി​ക്കൂ, ഞാ​ൻ ഭാ​ര​ത​ത്തി​ലെ നി​യ​മ​വ്യ​വ​സ്ഥ​യു​ടെ ശ​ക്തി​യി​ൽ വി​ശ്വ​സി​ക്കു​ന്നു എ​ന്നാ​ണ് ഹ​ണി റോ​സ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഇ​ട്ട പോ​സ്റ്റി​ല്‍ പ​റ​യു​ന്ന​ത്.

എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാം, കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ എ​ന്നി​വ​രെ ന​ടി നേ​രി​ട്ടു ക​ണ്ടി​രു​ന്നു. ഇ​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണു സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് പ​രാ​തി കൈ​മാ​റി​യ​ത്.

ലൈം​ഗി​ക​ച്ചു​വ​യോ​ടെ​യു​ള്ള അ​ശ്ലീ​ല ഭാ​ഷ​ണ​ത്തി​നെ​തി​രെ ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത​യി​ലെ 75(4) വ​കു​പ്പു പ്ര​കാ​ര​വും ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന​തി​നെ​തി​രെ ഐ​ടി ആ​ക്ടി​ലെ 67 വ​കു​പ്പു പ്ര​കാ​ര​വു​മാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഹ​ണി റോ​സ് ഫെ​യ്സ്ബു​ക്കി​ലി​ട്ട കു​റി​പ്പി​നു താ​ഴെ അ​ശ്ലീ​ല​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ 30 പേ​ർ​ക്കെ​തി​രെ നേ​ര​ത്തെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഒ​രാ​ൾ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.