ജ​സ്പ്രി​ത് ബും​റ​യു​മാ​യി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യതി​ല്‍ ത​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റു​ണ്ടാ​യി​രു​ന്നു: സാം ​കോ​ണ്‍​സ്റ്റാ​സ്
Tuesday, January 7, 2025 5:20 PM IST
സി​ഡ്നി: ഇ​ന്ത്യ​ൻ താ​രം ജ​സ്പ്രീ​ത് ബും​റ​യു​മാ​യി സി​ഡ്നി ടെ​സ്റ്റി​നി​ടെ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യതില്‍ ത​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച് ഓ​സ്ട്രേ​ലി​യ​ൻ താ​രം സാം ​കോ​ൺ​സ്റ്റാ​സ്. ആ​ദ്യ ദി​വ​സം ഓ​സ്‌​ട്രേ​ലി​യ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ബാ​റ്റ് ചെ​യ്യു​മ്പോ​ള്‍ മൂ​ന്നാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ലാ​ണ് ഇ​രു​വ​രും നേ​ര്‍​ക്കു​നേ​ര്‍ വ​ന്ന​ത്.

പെ​ട്ട​ന്ന് പ​ന്തെ​റി​ഞ്ഞ് മ​റ്റൊ​രു ഓ​വ​ര്‍ കൂ​ടി എ​റി​യാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ ഖ​വാ​ജ ക്രീ​സി​ല്‍ ത​യ്യാ​റാ​യി​രു​ന്നി​ല്ല. ഇ​ത് ബും​റ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. അ​പ്പോ​ഴേ​ക്കും നോ​ണ്‍ സ്ട്രൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന കോ​ണ്‍​സ്റ്റാ​സ് തി​രി​ച്ച് ബും​റ​യോ​ട് തി​രി​ച്ച് പ​ല​തും പ​റ​ഞ്ഞു.

ഇ​തി​നി​ടെ ബു​മ്ര ചോ​ദി​ക്കു​ന്നു​ണ്ട് നി​ന്‍റെ പ്ര​ശ്ന​മെ​ന്താ​ണെ​ന്ന്. അ​തി​നു​ള്ള മ​റു​പ​ടി​യും കോ​ണ്‍​സ്റ്റാ​സ് ന​ല്‍​കു​ന്നു. പി​ന്നീ​ട് ഇ​രു​വ​രും നേ​ര്‍​ക്കു​നേ​ര്‍ ന​ട​ന്നു​വ​ന്ന​പ്പോ​ള്‍ അം​പ​യ​ര്‍ ഇ​ട​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷ​മു​ള്ള പ​ന്തി​ല്‍ ബു​മ്ര, ഖ​വാ​ജ​യെ പു​റ​ത്താ​ക്കി​യി​രു​ന്നു. കോ​ണ്‍​സ്റ്റാ​സി​ന്‍റെ മു​ഖ​ത്ത് നോ​ക്കി ആ​ഘോ​ഷം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.ഈ ​സം​ഭ​വ​ത്തി​ലാ​ണ് കോ​ൺ​സ്റ്റാ​സ് ഇ​പ്പോ​ൾ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​സീ​സ് ഓ​പ്പ​ണ​റു​ടെ വാ​ക്കു​ക​ള്‍... "സം​ഭ​വ​ത്തി​ന് ശേ​ഷം നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ഒ​സ്മാ​ന്‍ ഖ​വാ​ജ പു​റ​ത്താ​യി. ബും​റ ആ ​ദി​വ​സം അ​ല്‍​പം കൂ​ടി സ​മ​യം കി​ട്ടു​മോ എ​ന്ന​തി​നാ​ണ് ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തെ പ്ര​കോ​പി​പ്പി​ച്ച​ത് എ​ന്‍റെ തെ​റ്റാ​യി​രി​ക്കാം. പ​ക്ഷേ അ​ങ്ങ​നെ​യൊ​ക്കെ സം​ഭ​വി​ക്കാം. ഇ​ത് ക്രി​ക്ക​റ്റാ​ണ്. എ​ല്ല ക്ര​ഡി​റ്റും ബും​റ​യ്ക്കാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് വി​ക്ക​റ്റ് ല​ഭി​ച്ചു. പ​ക്ഷേ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ടീം ​പു​റ​ത്തെ​ടു​ത്ത​ത്.' കോ​ണ്‍​സ്റ്റാ​സ് വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.